സ്ഥാനാർഥികളുടെ പ്രചാരണ ചിത്രങ്ങൾ ദുരുപയോഗം ചെയ്യൽ: കർശന നടപടിയെടുക്കാൻ നിർദേശം

തിരുവനന്തപുരം: വനിതകൾ ഉൾപ്പെടെ സ്ഥാനാർഥികളെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപകരമായി ചിത്രീകരിക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കാൻ ജില്ല പൊലീസ് മേധാവിമാർക്ക് ഡി.ജി.പി ലോക് നാഥ് ബെഹ്റ നിർദേശം നൽകി. സ്ഥാനാർഥികളുടെ പ്രചാരണ ചിത്രങ്ങളും സ്വകാര്യചിത്രങ്ങളും എഡിറ്റ് ചെയ്തും അശ്ലീലപദങ്ങൾ ഉപയോഗിച്ചും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നിർദേശം.

ഇത്തരം സംഭവങ്ങളിൽ സ്വീകരിക്കുന്ന നടപടി ഉടൻ തന്നെ പൊലീസ് ആസ്ഥാനത്തെ ഇലക്ഷൻ സെല്ലിൽ അറിയിക്കണമെന്നും ജില്ല പൊലീസ് മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.