തിരുവനന്തപുരം: അരികൊമ്പനെ ഇടുക്കിയിൽ നിന്നും മാറ്റുന്നതിനുള്ള വനം വകുപ്പിന്റെ ഓപ്പറേഷൻ നാളെ നടക്കും. പുലർച്ചെ നാല് മണിയോടെ അരികൊമ്പനെ മാറ്റുന്നതിനുള്ള ദൗത്യത്തിന് തുടക്കം കുറിക്കാനാണ് വനം വകുപ്പ് തീരുമാനം. അതിരാവിലെ തന്നെ അരികൊമ്പനെ മയക്കുവെടിവെച്ച് മാറ്റും. അതേസമയം, അരികൊമ്പനെ എങ്ങോട്ട് മാറ്റുമെന്നത് സംബന്ധിച്ച് വനംവകുപ്പ് വെളിപ്പെടുത്തൽ നടത്തിയിട്ടില്ല. ഇക്കാര്യം ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നാണ് കോട്ടയം ഡി.എഫ്.ഒയുടെ നിലപാട്.
301 കോളനിയോട് ചേർന്ന ഭാഗങ്ങളിലാണ് അരിക്കൊമ്പനെ ഏറ്റവും ഒടുവിൽ കണ്ടത്. നാല് കുങ്കിയാനകൾ ഉള്ളതും മേഖലയിൽ തന്നെയാണ്. അതുകൊണ്ട് ദൗത്യത്തിന് ബുദ്ധിമുട്ടുണ്ടാവില്ലെന്നാണ് കരുതുന്നത്. മയക്കുവെടിക്കുന്ന അരികൊമ്പനെ റേഡിയോ കോളർ ധരിപ്പിച്ച് ലോറിയിലേക്ക് മാറ്റും. ദൗത്യത്തിനായി എട്ട് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
അരികൊമ്പനെ പറമ്പികുളത്തേക്ക് മാറ്റണമെന്ന് ഹൈകോടതി നിർദേശിച്ചിരുന്നു. തുടർന്ന് പറമ്പികുളത്ത് വലിയ പ്രതിഷേധമുണ്ടായിരുന്നു. പിന്നീട് ഉചിതമായ മറ്റൊരു സ്ഥലം കണ്ടെത്താൻ ഹൈകോടതി നിർദേശിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.