കൊല്ലം ജില്ലാ ആശുപത്രിയിൽ രോഗിയുടെ പരാക്രമം; നഴ്സിങ് അസിസ്റ്റന്‍റിന് പരിക്ക്

കൊല്ലം: കൊല്ലം ജില്ലാ ആശുപത്രിയിൽ ജീവനക്കാർക്കു നേരെ രോഗിയുടെ പരാക്രമം. രോഗിയുടെ ആക്രമണത്തിൽ ആശുപത്രി ജീവനക്കാരന് പരിക്കേറ്റു. നഴ്സിങ് അസിസ്റ്റൻറ് കുരീപ്പുഴ സ്വദേശി സുരേഷ് ബാബുവിനാണ് പരിക്കേറ്റത്.ഐ.സി.യുവിൽ വെച്ചായിരുന്നു മർദ്ദനം. 

65കാരനായ സെബാസ്റ്റ്യൻ ട്രിപ്പ് കൊടുക്കാൻ ഉപോഗിക്കുന്ന സ്റ്റാന്‍റ് ഉപയോഗിച്ച് സുരേഷിനെ മർദ്ദിക്കുകയായിരുന്നു. ആക്രമണത്തിൽ തലയ്ക്കും കഴുത്തിനും പരിക്കേറ്റു. സുരേഷ് ബാബുവിനെ ജില്ലാ ആശുപത്രിയിൽ നിന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് രാവലിയാണ് പനിയും ശ്വാസം മുട്ടും അനുഭവപ്പെട്ട് സെബാസ്റ്റ്യനെ ആശുപത്രിയിൽ എത്തിച്ചത്.

പലവിധ അസുഖങ്ങൾക്ക് സ്ഥിരമായി ചികിത്സ തേടുന്നയാളാണ് സെബാസ്റ്റ്യനെന്നാണ് വിവരം. ഇയാൾക്ക് മാനസിക പ്രശ്നങ്ങൾ ഉള്ളതായും ബന്ധുക്കൾ പറഞ്ഞു. സുരേഷിന്‍റെ തലക്ക് പൊട്ടലുണ്ട്.

Tags:    
News Summary - Patient assaults nursing assistant at Kollam District Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.