അനീഷ് മാത്യു
തിരുവല്ല : നിരണത്ത് നിന്നും മക്കൾക്കൊപ്പം കാണാതായ യുവതിയുടെ ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കവിയൂർ ഞാലിക്കണ്ടം മാറമല വീട്ടിൽ അനീഷ് മാത്യു (32) നെയാണ് ഞാലിക്കണ്ടത്തെ കുടുംബവീട്ടിൽ ഞായറാഴ്ച വൈകിട്ട് നാലരയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.
നിരണം അഞ്ചാം വാർഡിൽ കാടുവെട്ടിൽ വീട്ടിൽ റീന കെ ജെയിംസ് മക്കളായ അക്ഷര (8), അൽക്ക (6) എന്നിവരെയാണ് രണ്ടാഴ്ച മുമ്പ് കാണാതായത്. തുടർന്ന് റീനയുടെ സഹോദരൻ റിജോയാണ് പുളിക്കീഴ് പോലീസിൽ പരാതി നൽകിയത്.
റീനയും മക്കളും ഓട്ടോ ഡ്രൈവറായ ഭർത്താവ് അനീഷ് മാത്യുവിനൊപ്പം ആലുംതുരുത്തി ചന്തയ്ക്ക് സമീപത്തെ വാടക വീട്ടിലാ താമസിച്ചു വന്നിരുന്നത്. മൂവരെയും കാണാതായ വിവരം റീനയുടെ സഹോദരൻ റിജോയാണ് പുളിക്കീഴ് പോലീസിൽ അറിയിച്ചത്.
പരാതി നൽകിയതിന് പിന്നാലെ അനീഷിനെ പോലീസ് ചോദ്യം ചെയ്യലിനായി ദിവസവും വിളിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. പൊലീസിൽ നിന്നുള്ള മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് ഇടയാക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.