കാണാതായ വിദ്യാർഥി ട്രെയിൻ തട്ടി മരിച്ച നിലയിൽ

ആലുവ: വീട്ടിൽ നിന്ന് കാണാതായ വിദ്യാർഥിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. അശോകപുരം മനക്കപ്പടി മുരിയാടൻ വീട്ടിൽ ജെയ്സൺ ജോർജിന്‍റെ മകൻ ഐസക്ക് (17) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ മുറിയിൽ കാണാതായതിനെ തുടർന്ന് ആലുവ പൊലീസിൽ പരാതി നൽകി. ഇതിനിടയിൽ പുളിഞ്ചോട് ഭാഗത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ആലുവയിൽ സ്വകാര്യ സ്കൂളിൽ ഹയർ സെക്കൻഡറി വിദ്യാർഥിയാണ്. മാതാവ്: റെയ് മോൾ. സഹോദരങ്ങൾ: അനുപമ, ഐറിൻ, ആൾഡ്രിൻ.

Tags:    
News Summary - Missing student found dead after being hit by train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.