യുവാവിനെ കൊന്ന്​ കുഴിച്ചുമൂടിയ നിലയിൽ; ഭാര്യയും റിസോർട്ട്​​ മാനേജറും ഒളിവിൽ

ശാന്തൻപാറ (ഇടുക്കി): പുത്തടിയിൽ യുവാവിനെ കൊലപ്പെടുത്തി ചാക്കിൽക്കെട്ടി കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. ഒരാഴ ്​ച മുമ്പ്​ കാണാതായ പുത്തടി മുല്ലുർ റിജോഷി​​െൻറ (31) മൃതദേഹമാണ്​ കഴുതക്കുളംമേട്ടിൽ പ്രവർത്തിക്കുന്ന മഷ്‌റൂം ഹട ്ട് റിസോർട്ടി​െൻറ ഫാം ഹൗസിന്​ സമീപം മഴവെള്ള സംഭരണിയോട് ചേർന്ന് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്​. ഇയാളുടെ ഭാ ര്യയും റിസോർട്ട്​​​ മാനേജറും സംഭവശേഷം ഒളിവിലാണ്​.
റിജോഷി​​െൻറ ഭാര്യ ലിജി (29), രണ്ട് വയസ്സുള്ള മകൾ ജൊവാന, ലി ജിയുടെ സുഹൃത്തായ​ റിസോർട്ട്​ മാനേജർ ഇരിങ്ങാലക്കുട കോണാട്ടുകുന്ന് കുഴിക്കണ്ടത്തിൽ വസിം (31) എന്നിവരെയാണ്​ നാല ുദിവസമായി കാണാനില്ലാത്തത്​.

മൃതദേഹം കണ്ടെത്തിയതിന്​ പിന്നാലെ താനാണ്​​ റിജോഷിനെ കൊലപ്പെടുത്തിയതെന്ന ും പൊലീസ്​ പിടികൂടിയ ത​​െൻറ സഹോദരനെയും സുഹൃത്തിനെയും വിട്ടയക്കണമെന്നും വസിം വിഡിയോ സന്ദേശത്തിൽകൂടി അറിയിച്ചു. സഹോദരനാണ് ​വിഡിയോ സന്ദേശം ലഭിച്ചത്​. ഇതി​​െൻറ ആധികാരികത പൊലീസ്​ പരിശോധിച്ചുവരുകയാണ്​. ഇരിങ്ങാലക്കുട സ്വദേശിയുടെ റിസോർട്ടി​െൻറ മാനേജറാണ്​ വസിം. ഇവിടെ ജീവനക്കാരനായിരുന്നു ഒരുവർഷമായി റിജോഷ്​. ആറുമാസം മുമ്പ്​​ ലിജിയും ഫാമിൽ ജോലിക്ക് ചേർന്നു. അതിനിടെ വസീമിന്​ ലിജിയുമായുണ്ടായ അടുപ്പം റിജോഷിനെ കൊല​പ്പെടുത്തുന്നതിലെത്തിയെന്നാണ്​ പൊലീസ്​ സംശയിക്കുന്നത്​. കഴിഞ്ഞ 31 മുതൽ റിജോഷിനെ കാണാനില്ലായിരുന്നു.

നവംബർ നാലിന് ബന്ധുക്കൾ ശാന്തൻപാറ പൊലീസിൽ പരാതി നൽകി. ഭർത്താവ് കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽനിന്ന്​ തന്നെ ഫോണിൽ വിളിച്ചിരുന്നതായാണ് ലിജി മൊഴി നൽകിയത്. എന്നാൽ, പൊലീസ്​ അന്വേഷണം തുടങ്ങിയതോടെ നാലിന്​ ഉച്ചകഴിഞ്ഞ് ഇരുവരും കുട്ടിയുമായി സ്​ഥലംവിടുകയായിരുന്നു. ഇതിനുശേഷം വസീം നെടുങ്കണ്ടത്തെ ഒരു എ.ടി.എമ്മിൽനിന്ന്​ പണം പിൻവലിച്ചിട്ടുണ്ട്. തുടർന്ന് കുമളി ആനവിലാസത്തു ​െവച്ച് ഇരുവരുടെയും ഫോൺ സ്വിച്ച് ഓഫ് ആയതായും കണ്ടെത്തിയിട്ടുണ്ട്​. മൃതദേഹം പോസ്​റ്റ്​മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ജോയൽ, ജോഫിറ്റ എന്നിവരാണ് റിജോഷ്-ലിജി ദമ്പതികളുടെ മറ്റുമക്കൾ.

ശാന്തൻപാറ കൊലപാതകം: നിർണായകമായത്​ നാട്ടുകാരുടെ മൊഴി
ശാന്തൻപാറ (ഇടുക്കി): പുത്തടിയിൽ റിസോർട്ടിൽ കൊല്ലപ്പെട്ട യുവാവി​​െൻറ മൃതദേഹം കണ്ടെത്തുന്നതിൽ നിർണായകമായത്​ നാട്ടുകാരുടെ മൊഴി. റിസോര്‍ട്ട്​ ഫാംഹൗസിന് നൂറു മീറ്ററോളം താഴെ മഴവെള്ള സംഭരണിയോട് ചേർന്ന് രണ്ടാം തീയതി എക്​സ്​കവേറ്റർ പണിയെടുത്തിരുന്നുവെന്ന് നാട്ടുകാർ അറിയിച്ചതാണ്​ പൊലീസിന്​ തുമ്പായത്​.

പൊലീസ് ചോദ്യംചെയ്തപ്പോൾ സംഭരണിയുടെ സമീപത്ത് മ്ലാവി​​െൻറ അവശിഷ്​ടം പാതിമൂടി ഇട്ടിട്ടുണ്ടെന്നും കുഴിയുടെ ബാക്കിഭാഗം മൂടണമെന്ന് വസിം ആവശ്യപ്പെട്ടതുപ്രകാരം കുഴി പൂർണമായി മൂടിയെന്നുമായിരുന്നു ഓപറേറ്ററുടെ മൊഴി. തുടർന്ന്​ വ്യാഴാഴ്​ച രാവിലെ പൊലീസ്, ഡോഗ് സ്ക്വാഡ്, ഫോറൻസിക് വിദഗ്ധർ എന്നിവർ എത്തി ഉടുമ്പൻചോല തഹസീൽദാർ നിജു കുര്യ​​െൻറ സാന്നിധ്യത്തിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്​ മണ്ണ് നീക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ചാക്കിൽകെട്ടിയ നിലയിലായിരുന്ന മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു. ശരീരത്തിൽ പൊള്ളലേറ്റ അടയാളങ്ങളുണ്ട്.

മൂന്നാർ ഡിവൈ.എസ്.പി രമേഷ്കുമാർ, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി പയസ് ജോർജ്, ശാന്തൻപാറ സി.ഐ ടി.ആർ. പ്രദീപ്‌കുമാർ, രാജാക്കാട് സി.ഐ എച്ച്.എൽ. ഹണി, എസ്.ഐമാരായ പി.ഡി. അനൂപ്‌മോൻ, ബി. വിനോദ്‌കുമാർ, ജോബി തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

Tags:    
News Summary - Missing man's body found buried near resort - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.