Posted On
date_range Updated On
date_range കോതമംഗലത്തുനിന്ന് കാണാതായ പെൺകുട്ടിയെ ചങ്ങനാശ്ശേരിയിൽ കണ്ടെത്തി
ചങ്ങനാശ്ശേരി: കോതമംഗലത്തുനിന്ന് കാണാതായ പെൺകുട്ടിയെ ചങ്ങനാശ്ശേരിയിൽ കണ്ടെത്തി. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടു പോയതല്ലെന്നാണ് പ്രാഥമിക വിവരം.
12 വയസ്സുകാരിയെയാണ് ശനിയാഴ്ച വൈകീട്ട് മൂന്ന് മുതൽ കാണാതായത്. പൊലീസും നാട്ടുകാരും ചേർന്ന് അന്വേഷണം ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല.
ബാഗുമായി റോഡരികിലൂടെ നടന്നുപോകുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഒടുവിൽ, ആറു മണിക്കൂറിന് ശേഷം രാത്രി കോട്ടയം ചങ്ങനാശ്ശേരിയിൽനിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.