സി.ഐ നവാസിനെ കൊച്ചിയിലെത്തിച്ചു

കൊച്ചി: തമിഴ്നാട്ടിലെ കരൂരിൽ കണ്ടെത്തിയ എറണാകുളം സെൻട്രൽ സർക്കിൾ ഇൻസ്പെക്ടർ വി.എസ്. നവാസിനെ കൊച്ചിയിലെത്തിച ്ചു. റോഡു​മാർഗം വൈകീട്ട് അഞ്ചോടെ കളമശ്ശേരി ​െഗസ്​റ്റ്​ ഹൗസിലെത്തിച്ച അദ്ദേഹത്തിൽനിന്ന്​ ഏഴ് വരെ ഡി.സി.പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ മൊഴിയെടുത്തു. പിന്നീട്​ പാലാരിവട്ട​ത്ത്​ മജിസ്ട്രേറ്റി​െൻറ മുന്നിൽ ഹാജരാക്കിയശ േഷം തേവരയിലെ വീട്ടിലെത്തിച്ചു.

കൊച്ചിയിലെ ക്വാർ​ട്ടേഴ്​സിൽനിന്ന്​​ വ്യാഴാഴ്​ച പുലർച്ച മുതൽ കാണാതായ ന വാസിനെ മധുരയിൽനിന്ന്​ കോയമ്പത്തൂരിലേക്കുള്ള യാത്രാമധ്യേ കരൂരിലാണ്​ കണ്ടെത്തിയത്. ശനിയാഴ്​ച പുലർച്ച മൂന്നോ ടെ മധുരയിൽ മലയാളി ആർ.പി.എഫ് ഉദ്യോഗസ്ഥന്​ ഇദ്ദേഹത്തെ കണ്ട് സംശയം തോന്നിയതാണ് കാര്യങ്ങളുടെ തുടക്കം. മധുരയിലെത്ത ിയശേഷം കോയമ്പത്തൂരിലേക്ക് ടിക്കറ്റെടുത്തിരുന്നു നവാസ്. എന്നാൽ, ബെർത്ത്​​ ഉറപ്പാകാതിരുന്നതിനെത്തുടർന്ന് സ്​ റ്റേഷനിൽ അന്വേഷിക്കുന്നതിനിടെ നെടുങ്കണ്ടം തൂക്കുപാലം സ്വദേശിയും മധുര റെയിൽവേ സ്​റ്റേഷനിലെ പ്രൊട്ടക്​ഷൻ ഓഫി സറുമായ സുനിൽകുമാറാണ്​ നവാസിനെ കാണുന്നത്. ഉടൻ മേലുദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഇതിനിടെ, നാഗർകോവിൽ-കോയമ്പത്തൂർ ട ്രെയിനിലെ ലോക്കൽ കമ്പാർട്​മ​െൻറിൽ നവാസ് യാത്ര തുടങ്ങി. ഈ സമയം ആർ.പി.എഫ് ഉദ്യോഗസ്ഥർ കൊച്ചി സിറ്റി പൊലീസ് കമീഷണറുമായി ബന്ധപ്പെട്ടു. വിവരമറിഞ്ഞ്​ ഇൗ ട്രെയിനിൽ കയറിയിരുന്ന ഉദ്യോഗസ്​ഥർ അഞ്ചുമണിയോടെ നവാസുമായി കരൂർ സ്​റ്റേഷനിൽ ഇറങ്ങി.

ഇതിനിടെ, കേരള പൊലീസ് ചിത്രം അയച്ചുകൊടുക്കുകയും നവാസാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. നവാസി​െൻറ ഫോൺ അൽപസമയം ഓണായതും സംഭവത്തിൽ വഴിത്തിരിവായി. നവാസ് എവിടെയുണ്ടെന്ന് സ്ഥിരീകരിക്കാൻ പൊലീസിന് ഇത്​ സഹായകമായി. എറണാകുളത്തുനിന്ന്​ ചേർത്തലയിലും അവിടെനിന്ന്​ സുഹൃത്തായ പൊലീസുകാര​​െൻറ കാറിൽ കായംകുളത്തും എത്തുകയായിരുന്നു നവാസ്​. അവിടെനിന്ന് കെ.എസ്.ആർ.ടി.സി ബസിൽ കൊല്ലത്തെത്തി. പിന്നീട് പുനലൂർ, തെങ്കാശി വഴി രാമേശ്വരത്തേക്കും അവിടെനിന്ന് മധുരയിലേക്കും തിരിച്ചു. അവിടെനിന്നാണ് കോയമ്പത്തൂരിലേക്കുള്ള ട്രെയിനിൽ കയറിയത്.

പാലക്കാട് ജില്ല പൊലീസ് മേധാവിയുടെ സ്ക്വാഡിലെ അഞ്ച്​ ഉദ്യോഗസ്ഥരാണ്​ കരൂരിൽനിന്ന്​ നവാസിനെ കാറിൽ കൂട്ടിക്കൊണ്ടുവന്നത്​. വാളയാർ ചെക്പോസ്​റ്റിൽ മാധ്യമപ്രവർത്തകർ കാത്തുനിന്നതിനാൽ ഗോവിന്ദാപുരം വഴിയായിരുന്നു യാത്ര. പാലക്കാട്ട്​ എത്തിയശേഷം ഇന്നോവ കാറിൽ കൊച്ചിയിലേക്ക് തിരിച്ചു. ഇതിനിടെ, നവാസ് വീട്ടുകാരുമായും ബന്ധുക്കളുമായും ഫോണിൽ സംസാരിച്ചു. ഇവിടെ നടന്ന കാര്യങ്ങളൊന്നും താൻ അറിഞ്ഞില്ലെന്നും കൂടുതൽ വിവരങ്ങൾ കൊച്ചിയിൽ എത്തിയിട്ട് വെളിപ്പെടുത്താമെന്നുമായിരുന്നു ഈ സമയം ബന്ധുവിനോട് പറഞ്ഞത്. പാലക്കാട്​ മുതൽ കൊച്ചിയിൽനിന്നുള്ള പൊലീസ് സംഘത്തോടൊപ്പമായിരുന്നു യാത്ര. മാറിനിൽക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് പിന്നീട് പറയാമെന്നും മേലുദ്യോഗസ്ഥനെതിരായ ആരോപണത്തെക്കുറിച്ച് ഇപ്പോഴൊന്നും പറയുന്നില്ലെന്നുമായിരുന്നു കൊച്ചിയിലെത്തിയപ്പോഴുള്ള പ്രതികരണം.

മേലുദ്യോഗസ്ഥനായ എ.സി.പി പി.എസ്. സുരേഷുമായി വാഗ്വാദമുണ്ടായതിനെത്തുടർന്നാണ്​ നവാസിനെ കാണാതാകുന്നത്. മേലുദ്യോഗസ്ഥ​​െൻറ പീഡനം സഹിക്കാവുന്നതിലുമപ്പുറമായതിനാൽ വലിയ മാനസിക സംഘർഷം അദ്ദേഹം നേരിട്ടിരു​െന്നന്ന് കാട്ടി ഭാര്യ ആരിഫ പരാതി നൽകുകയും ചെയ്തതോടെ വിഷയം ചർച്ചയായി. ഇതോടെ, ഡെപ്യൂട്ടി കമീഷണർ പൂങ്കുഴലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തിവരുകയായിരുന്നു.

സി.ഐ നവാസിനെക്കുറിച്ച് സുഹൃത്തുക്കൾക്ക്​ പറയാൻ നല്ലത്​ മാത്രം
കൊച്ചി: കഴിഞ്ഞ ദിവസം കൊച്ചിയിൽനിന്ന് കാണാതായി തമിഴ്നാട്ടിലെ കരൂരിൽ കണ്ടെത്തിയ എറണാകുളം സെൻട്രൽ സി.ഐ വി.എസ്. നവാസിനെക്കുറിച്ച് സുഹൃത്തുക്കൾക്കെല്ലാം പറയാനുള്ളത് നല്ല വാക്കുകൾ മാത്രം. സി.ഐയുടെ തിരോധാന വാർത്തയറിഞ്ഞതുമുതൽ പൊലീസുകാരായ സുഹൃത്തുക്കളും മറ്റും അദ്ദേഹത്തോടൊപ്പമുള്ള അനുഭവങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയാണ്.

സി.ഐ നവാസ് ഒരു ഭീരുവല്ലെന്നും ഒഴുക്കിനെതിരെ നീന്തുന്ന നന്മയുടെയും നീതിയുടെയും സത്യസന്ധതയുടെയും അർപ്പണബോധത്തി​െൻറയും ആൾരൂപമാണെന്നും കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ. ബിജു അനുഭവങ്ങളുടെ വെളിച്ചത്തിൽ സാക്ഷ്യപ്പെടുത്തി. ഇതിനുപിന്നാലെ കൂടുതൽപേർ അദ്ദേഹത്തി​െൻറ സൗഹൃദത്തെക്കുറിച്ചും ജീവിതത്തിൽ അനുഭവിച്ച വിഷമതകളെക്കുറിച്ചും പങ്കുവെച്ചു. ചെറുപ്പത്തിൽ കപ്പലണ്ടി വിറ്റും കോളജ് പഠനത്തിനിടെ ചുമടെടുത്തും കഷ്​ടപ്പെട്ടാണ് അദ്ദേഹം പൊലീസ് സേനയിലെത്തിയതെന്ന് കൂട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. മുൻ മാധ്യമപ്രവർത്തകനായ ധനസുമോദ്, മുതിർന്ന മാധ്യമപ്രവർത്തകൻ രമേഷ് അരൂർ തുടങ്ങിയവർ അദ്ദേഹത്തി​െൻറ ജീവിതത്തെക്കുറിച്ചും ഔദ്യോഗിക മികവിനെക്കുറിച്ചുമുള്ള അനുഭവങ്ങൾ കുറിച്ചിട്ടുണ്ട്.

കേട്ടാലറക്കുന്ന അസഭ്യവാക്കുകള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനില്‍നിന്ന്​ ഉണ്ടായതാണ് കടുത്ത മാനസിക സംഘര്‍ഷത്തിലേക്ക് നവാസിനെ തള്ളിവിട്ടതെന്ന് ധനസുമോദ് പറയുന്നു. പിതാവി​െൻറ അകാലനിര്യാണം മുതല്‍ അദ്ദേഹത്തിന് സാമ്പത്തികബാധ്യത കൂടെപ്പിറപ്പാണ്. സാമ്പത്തികപ്രശ്‌നം കൊണ്ട് നാടുവിടണമെങ്കില്‍ 12 വയസ്സുള്ളപ്പോള്‍ ആത്മഹത്യ ചെയ്യേണ്ടതായിരുന്നു. അത്രക്കായിരുന്നു ദാരിദ്ര്യം. ‘‘കഷ്​ടപ്പാട് അനുഭവിച്ചു വളർന്നതിനാൽ പരാതിയുമായി ഒരാൾ മുന്നിൽവന്നു നിൽക്കുമ്പോൾ കണ്ണിൽ നോക്കി കാര്യം അറിയാം. എത്രയും വേഗം നീതി എത്തിച്ചുകൊടുക്കാൻ ശ്രമിക്കും.’’ എന്ന വാക്കുകളുള്ള ഒരു കുറിപ്പ് മൂന്നുവർഷം മുമ്പും ധനസുമോദ്​ നവാസിനെക്കുറിച്ച് എഴുതിയിരുന്നു.

സ്വന്തം അധ്വാനംകൊണ്ട് പഠിച്ചുയര്‍ന്നുവന്ന സത്യസന്ധനായ മനുഷ്യനാണ് സി.ഐ നവാസെന്ന് രമേഷ് അരൂർ എഴുതി. ‘‘ഞാന്‍ കണ്ടിട്ടുണ്ട്, കുത്തിയതോട് ചന്തയില്‍ അരിച്ചാക്ക് ചുമന്ന് നടക്കുന്ന ഒരു കോളജ് വിദ്യാര്‍ഥിയെ..., പകിട്ടില്ലാത്ത വസ്ത്രങ്ങള്‍ ധരിച്ച് കോളജിലെത്താറുള്ള ആ പഴയ ചങ്ങാതിയെ’’ എന്നും കുറിപ്പിൽ പറയുന്നു. നവാസിന് കവിതകളോടുള്ള ഇഷ്​ടവും ജീവിതത്തോടുള്ള കാഴ്ചപ്പാടും പലരുടെയും കുറിപ്പിൽ നിറയുന്നു. രണ്ടുദിവസം കാണാതായെങ്കിലും ഒടുവിൽ കണ്ടെത്തിയല്ലോ എന്ന ആശ്വാസത്തിലാണ് സുഹൃത്തുക്കൾ.

Tags:    
News Summary - missing CI navas found-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.