കോട്ടയം: സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍റെ സഹോദരന്‍റെ മകള്‍ കോട്ടയത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. വി.എന്‍. വാസവന്‍റെ ജ്യേഷ്ഠന്‍ പരേതനായ വി.എന്‍. സോമന്‍റെ മകളായ സ്മിത ഉല്ലാസ് ആണ് പാമ്പാടിയില്‍ കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കുന്നത്.
പാമ്പാടി ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡിലാണ് സ്മിത മത്സരിക്കുക. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി സ്മിത കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ്. കൈപ്പത്തി ചിഹ്നത്തിലാണ് ഇവർ ജനവിധി തേടുന്നത്. പാമ്പാടി സര്‍വീസ് സഹകണ ബാങ്കിലേക്ക് കോണ്‍ഗ്രസ് പാനലില്‍ മത്സരിച്ചിരുന്നു.
പിതാവ് കോണ്‍ഗ്രസ് അനുഭാവിയിരുന്നുവെന്ന് സ്മിത ഉല്ലാസ് മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.