കാണാതായത് വളരെ പഴയ ഫയലുകളെന്ന് മന്ത്രി വീണ ജോർജ്

പത്തനംതിട്ട: ആരോഗ്യ വകുപ്പിൽനിന്ന്​ കാണാതായ ഫയലുകൾ കോവിഡ്കാല ഇടപാടുമായി ബന്ധപ്പെട്ടതല്ലെന്ന് മന്ത്രി വീണ ജോർജ്. വളരെ പഴയ, അഞ്ഞൂറിലേറെ ഫയലുകളാണ് കാണാതായതെന്നാണ് അറിയുന്നത്. കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ രൂപവത്കൃതമായതിന് മുമ്പുള്ളവയാണിത്. മാസങ്ങൾക്കുമുമ്പ്​ ചുമതലയേറ്റ ഒരു ഉദ്യോഗസ്ഥ നടത്തിയ പരിശോധനയിലാണ് ഇവയിൽ ചിലത് കാണാനില്ലെന്ന് ശ്രദ്ധയിൽപെട്ടതെന്നും മന്ത്രി മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

Tags:    
News Summary - Minister Veena George said the missing files were very old

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.