ഡോക്ടർമാരുടെ ആവശ്യങ്ങൾ അംഗീകരിച്ചത്, പിന്നീട് ആവശ്യങ്ങളിൽ മാറ്റം വരുത്തുകയായിരുന്നു -മന്ത്രി

പത്തനംതിട്ട: പി.ജി ഡോക്ടർമാരുടെ പ്രധാന ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതാണെന്നും പിന്നീട് ആവശ്യങ്ങളിൽ മാറ്റം വരുത്തുകയായിരുന്നുവെന്നും ആരോഗ്യമന്ത്രി വീണ ജോർജ്. ജനങ്ങളെ ദുരിതത്തിലാക്കുന്ന സാഹചര്യം ഉണ്ടാക്കരുതെന്നും മ​ന്ത്രി പറഞ്ഞു. പത്തനംതിട്ടയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.

സമരക്കാരുമായി എപ്പോൾ വേണമെങ്കിലും ആശയവിനിമയം നടത്താം. വിദ്യാർഥികളുടെ ജോലി ഭാരം കുറക്കാൻ ആവശ്യമായ നടപടികൾ ഉണ്ടാകും. കോടതി വിധിവരും വരെ പി.ജി പ്രവേശനം നീളുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

'രോഗി​കളെ ദുരിതത്തിലാക്കരുത്​'

തിരുവനന്തപുരം: രോഗികളെ ദുരിതത്തിലാക്കരുതെന്ന്​ സമരം ചെയ്യുന്ന പി.ജി ഡോക്​ടർമാരോട്​ ആരോഗ്യമന്ത്രി വീണ ജോർജ്​. ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ പരിഹരിച്ചതാണ്​. അവരുടെ ആശങ്ക കണക്കിലെടുത്താണ്​ ഫാക്കൽറ്റികളെയും അധ്യാപകരായ മുതിർന്ന ഡോക്​ടർമാരെയും ഡ്യൂട്ടിയിൽ ഉൾ​െപ്പടുത്തി ആവശ്യമായ ക്രമീകരണം ഏർപ്പെടുത്തിയത്​.

ചികിത്സ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം സർക്കാറിനുണ്ട്​. സാധാരണക്കാരായ ആളുകളാണ്​ സർക്കാർ ആശുപത്രികളിലേക്കെത്തുന്നത്​. ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന നീക്കങ്ങളിൽ നിന്ന്​ പിന്മാറണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 

Tags:    
News Summary - minister veena george about junior doctor strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.