വീട് കാണണമെന്ന് കുട്ടികളുടെ കത്ത്; കുഞ്ഞുങ്ങളേ സ്വാഗതമെന്ന് മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: വീട് കാണണമെന്ന കുട്ടികളുടെ കത്ത് കിട്ടിയ മന്ത്രി വി. ശിവൻകുട്ടി മറ്റൊന്ന് ആലോചിക്കേണ്ടി വന്നില്ല. കുഞ്ഞുങ്ങളേ സ്വാഗതമെന്ന് മന്ത്രി കുറിച്ചു. കല്ലമ്പലം മുള്ളറംകോട് ഗവ. എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥികളാണ് മന്ത്രിക്ക് വീട് കാണണമെന്നാഗ്രഹം അറിയിച്ച് കൊണ്ട് കത്തെഴുതിയത്.

മന്ത്രി അപ്പൂപ്പന്റെ വീട് കാണണമെന്ന് ഞങ്ങൾക്ക് അതിയായ ഒരാഗ്രഹം. മന്ത്രി അപ്പൂപ്പൻ തിരക്കില്ലാത്ത ഒരു ദിവസം ഞങ്ങൾക്ക് അവസരം ഒരക്കുമോയെന്നാണ് കുട്ടികൾ ചോദിക്കുന്നത്. നാലാം ക്ലാസിൽ 83 പേരാണുള്ള​തെന്നും കത്തിലുണ്ട്. കത്ത് മന്ത്രി ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തു.

കത്ത് പൂർണരൂപത്തിൽ

ഞങ്ങളെ ഓർമ്മയുണ്ടോ?.

മുള്ളറംകോട് ഗവ.എൽ.പി. എസ്സിലെ നാലാം ക്ലാസിലെ കുട്ടികളാണ് ഞങ്ങൾ. മന്ത്രി അപ്പുപ്പൻ ഞങ്ങൾക്ക് ഓണസമ്മാനമായി തന്ന കെട്ടിടത്തിലെ ക്ലാസ് മുറിയിലിരുന്നാണ് ഞങ്ങൾ ഈ കത്തെഴുതുന്നത്. മന്ത്രി അപ്പൂപ്പന്റെ വീട് കാണണമെന്ന് ഞങ്ങൾക്ക് അതിയായ ഒരാഗ്രഹം. മന്ത്രി അപ്പൂപ്പൻ തിരക്കില്ലാത്ത ഒരു ദിവസം ഞങ്ങൾക്ക് റോസ്ഹൗസ് കാണാൻ അവസരം ഒരക്കുമോ? ഞങ്ങൾ നാലാം ക്ലാസുകാർ 83 പേരാണ്. ഞങ്ങളുടെആഗ്രഹം സാധിച്ചു തരുമെന്ന വിശ്വാസത്തോടെ... 83 കുട്ടികൾ ക്ലാസ് നാല്, ജി.എൽ.പി.എസ് മാവിൽ മൂട്. 



 


Tags:    
News Summary - Minister V Sivankuttys Facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.