ടി.ഒ സൂരജ് പ്രശ്നക്കാരൻ -മന്ത്രി ജി. സുധാകരൻ

തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതി കേസിൽ പ്രതിയായി ജുഡീഷ്യൽ കസ്​റ്റഡിയിൽ കഴിയുന്ന മുൻ പൊതുമരാമത്ത് സെക ്രട്ടറി ടി.ഒ. സൂരജ് പ്രശ്നക്കാരനാണെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോ ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൂരജിന്‍റെ കാലത്തെ 24 ഉത്തരവുകൾ താൻ റദ്ദാക്കിയിട്ടുണ്ട്. പാലാരിവട്ടം പാലം അഴിമതിക്കേസിൽ നിയമാനുസൃതം നടപടി തുടരും. കേസിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടാകാം. മരാമത്ത് പണിക്ക് മുൻകൂർ പണം നൽകുന്നത് തെറ്റാണ്. പാലം പണിയുന്നതിന് മുമ്പ് മുൻകൂറായി കരാർ കമ്പനിക്ക് പണം നൽകുന്ന കീഴ്വഴക്കമില്ലെന്നും മന്ത്രി വ്യക്തമാക്കി.

പാലാരിവട്ടം ​മേൽപാലം നിർമാണ ചുമതലയുള്ള സ്വകാര്യകമ്പനിക്ക് മുൻകൂർ പണം നൽകാനുള്ള തീരുമാനം പൊതുമരാമത്ത് മന്ത്രിയായിരുന്ന വി.കെ. ഇബ്രാഹീംകുഞ്ഞി​ന്‍റേതായിരുന്നെന്ന്​ ടി.ഒ. സൂരജ്​ ഹൈകോടതിയിൽ നൽകിയ ജാമ്യഹരജിയിൽ പറഞ്ഞിരുന്നു. പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവുകളും അന്നത്തെ മന്ത്രി ഇബ്രാഹിംകുഞ്ഞിന്‍റെ അറിവോടെയായിരുന്നെന്നും ടി.ഒ സൂരജ് ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    
News Summary - minister sudhakaran about to sooraj-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.