അനാവശ്യ ലീവെടുക്കുന്ന ഡോക്ടർമാർക്ക് പിരിഞ്ഞുപോകാമെന്ന് മന്ത്രി ശൈലജ

കോഴിക്കോട്: സംസ്ഥാനത്ത് പനി പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ നേരത്തെ ഒ.പി അവസാനിപ്പിക്കുകയോ അനാവശ്യമായി അവധി എടുക്കുകയോ ചെയ്യുന്ന ഡോക്ടർമാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ.  പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി കോഴിക്കോടെത്തിയ മന്ത്രി  ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കര്‍ശന നിര്‍ദ്ദേശമാണ് നൽകിയിട്ടുള്ളത്.

ചില ആശുപ്ത്രികളിൽ നേരത്തെ ഒ.പി നിര്‍ത്തി പോകുന്നതും അനാവശ്യമായി ഡോക്ടര്‍മാര്‍ അവധിയെടുക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരക്കാര്‍ സര്‍ക്കാര്‍ സര്‍വീസില്‍ തുടരണമെന്നില്ലെന്നും പിരിഞ്ഞു പോകാമെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളെല്ലാം ഇത്തരത്തിലാണെന്ന് ഇതിന് അര്‍ഥമില്ല. നിലവില്‍ ആശുപത്രിയിലെ ഡോക്ടര്‍മാരടക്കമുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ ത്യാഗപൂര്‍ണമാണ്. ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പു വരുത്തുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.

Tags:    
News Summary - minister shailaja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.