മാ​താ​വ്​ ശോ​ശാ​മ്മ ചെ​റി​യാ​നോ​ടൊ​പ്പം മ​ന്ത്രി സ​ജി ചെ​റി​യാ​ൻ

തിരക്കുകൾക്കിടയിലും മന്ത്രി സജി ചെറിയാൻ ചെങ്ങന്നൂരിലെത്തി

ചെങ്ങന്നൂർ: മന്ത്രിസ്ഥാനത്തിന്‍റെ രണ്ടാമൂഴത്തിലും തിരക്കുകൾക്കിടയിലും മണ്ഡലത്തിലെ മുൻ നിശ്ചയിച്ച പരിപാടികളിൽ പങ്കെടുക്കാൻ സജി ചെറിയാനെത്തി.തിരുവനന്തപുരത്തുനിന്ന് രാവിലെ ഒമ്പതിന് വീട്ടിലെത്തിയ മന്ത്രിയെ കാത്ത് പാർട്ടി പ്രവർത്തകരും കുടുംബാംഗങ്ങളും മുളക്കുഴയിലെ കൊഴുവല്ലൂർ തെങ്ങുംതറയിൽ കാത്തുനിന്നിരുന്നു. ആശംസകളറിയിച്ച ഏവർക്കും നന്ദി രേഖപ്പെടുത്തി ആദ്യമെത്തിയത് മാതാവ് ശോശാമ്മ ചെറിയാന്‍റെ അടുത്തേക്ക്.

സത്യപ്രതിജ്ഞചടങ്ങുകളുടെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കെ മുൻ നിശ്ചയിച്ചപ്രകാരം കേന്ദ്ര അവഗണനയിൽ സി.പി.എം ദേശീയപ്രക്ഷോഭത്തിന്‍റെ ഭാഗമായുള്ള ഗൃഹസന്ദർശനത്തിനായി പാർട്ടി പ്രവർത്തകരെത്തി. തുടർന്ന് കൊഴുവല്ലൂർ ബൂത്തിലെ വീടുകളിൽ മന്ത്രിയെത്തി.

കൊഴുവല്ലൂർ ലൂർദ്മാത വിസിറ്റേഷൻ കോൺവെന്‍റിലെത്തിയ മന്ത്രിക്ക് ഊഷ്മളമായ സ്വീകരണം നൽകി. ബ്രാഞ്ച് സെക്രട്ടറി ജോയിക്കുട്ടി, മുളക്കുഴ പഞ്ചായത്ത് അംഗം കെ.സി. ബിജോയ്, എസ്.എഫ്.ഐ ജില്ല സെക്രട്ടേറിയറ്റ് അംഗം സോനു പി. കുരുവിള, രതീഷ് തങ്കച്ചൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

ചെങ്ങന്നൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന എം.കെ. ദിവാകരന് കരുണ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റിയും പാർട്ടിയും ചേർന്ന് നിർമിച്ചു നൽകുന്ന വീടിന്‍റെ കട്ടളവെപ്പ് ചടങ്ങിൽ പങ്കെടുത്തു. സ്ഥലത്തെത്തിയ വിവിധ ചാനലുകളുടെ മാധ്യമ പ്രവർത്തർക്ക് മറുപടി നൽകിയ ശേഷം എം.എൽ.എ ഓഫിസിലേക്ക്. ഓഫിസ് ചുമതലയുള്ള രമേശ് പ്രസാദ്, സി.വി. ഷാജി, ജിബിൻ ഗോപിനാഥ് എന്നിവർ ചേർന്ന് സ്വീകരിച്ചു.

10.30ന് ഓൺലൈനിൽ മന്ത്രിസഭ യോഗത്തിൽ പങ്കെടുത്തു. വിവിധയാവശ്യങ്ങൾക്കായി കാണാനെത്തിയവർക്ക് മറുപടി നൽകിയ ശേഷം കൃഷി വകുപ്പിന്‍റെ ചെങ്ങന്നൂർ സമൃദ്ധി റിവ്യൂവിനായി ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളജിലെത്തിയ മന്ത്രിക്ക് നേവി എൻ.സി.സി കാഡറ്റുകൾവക ഗാർഡ് ഓഫ് ഓണർ നൽകി. ഫെബ്രുവരിയിൽ നടക്കുന്ന തരംഗ് ടെക് ഫെസ്റ്റ് റിവ്യൂവിലും എം.എൽ.എ പങ്കെടുത്തു. തുടർന്ന് പുലിയൂർ പാലച്ചുവട് മന്നം മെമ്മോറിയൽ എൻ.എസ്.എസ് സ്കൂൾ വാർഷിക ഉദ്ഘാടനം.

മാന്നാർ പാവുക്കരയിൽ സംസ്കാര ചടങ്ങിൽ പങ്കെടുത്തശേഷം മങ്കൊമ്പിലേക്ക്.കഴിഞ്ഞ ദിവസം അന്തരിച്ച ഗാനരചയിതാവ് ബീയാർ പ്രസാദിന്‍റെ വസതിയിലെത്തി അന്ത്യോപചാരമർപ്പിച്ചു. പാർട്ടി ജില്ല കമ്മിറ്റി ഓഫിസിലെത്തിയ മന്ത്രിയെ ജില്ല സെക്രട്ടറി ആർ. നാസറിന്‍റെ നേതൃത്വത്തിൽ സ്വീകരിച്ചു. ആലപ്പുഴയിൽ നടന്ന ആർട്ടിസാൻസ്, യൂനിയൻ സംസ്ഥാന സമ്മേളനത്തിലും പങ്കെടുത്തു.

Tags:    
News Summary - Minister Saji Cheriyan reached Chengannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.