Posted On
date_range Updated On
date_range ആലപ്പുഴ കൊലപാതകങ്ങൾ: സമാധാനയോഗത്തിൽ എല്ലാവരും സഹകരിക്കണമെന്ന് മന്ത്രി സജി ചെറിയാൻ
ആലപ്പുഴയിലെ കൊലപാതകങ്ങളിൽ പൊലീസിന് വീഴ്ചപറ്റിയിട്ടില്ലെന് മന്ത്രി സജി ചെറിയാൻ. കൊലപാതകം നടത്തിയവരെയും ഗൂഢാലോചന നടത്തിയവരെയും കണ്ടെത്തും. സമാധാനയോഗത്തിൽ എല്ലാവരും സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ആലപ്പുഴ കൊലപാതകങ്ങളിൽ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് എ.ഡി.ജി.പി വിജയ് സാഖറെ മാധ്യമങ്ങളോട് പറഞ്ഞു. സമൂഹ മാധ്യമങ്ങളിലെ പ്രകോപനപരമായ പോസ്റ്ററുകൾ നിരീക്ഷിക്കുന്നുണ്ട്. ഷാനിന്‍റെ കൊലപാതകത്തിൽ രണ്ടു പേർ അറസ്റ്റിലായിട്ടുണ്ട്. നിരവധി പേർ കസ്റ്റഡിയിലുണ്ടെന്നും അവരെ ചോദ്യം ചെയ്യുകയാണെന്നും എ.ഡി.ജി.പി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.