അന്തരിച്ച പി. ബിജുവിെൻറ വീട്ടില്‍ സത്യപ്രതിജ്ഞക്ക് മുമ്പ് സന്ദര്‍ശനം നടത്തുന്ന പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്
വെഞ്ഞാറമൂട്: വിദ്യാർഥി രാഷ്ട്രീയത്തിലും യുവജന രാഷ്ട്രീയത്തിലും നേതൃനിരയില്‍ ഒപ്പമുണ്ടായിരുന്ന സഹ പ്രവര്‍ത്തകെൻറ വീട്ടില്‍ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സന്ദര്‍ശനം നടത്തി.
സമീപ കാലത്ത് യുവജന ക്ഷേമ ബോര്‍ഡ് വൈസ് പ്രസിഡൻറായിരിക്കെ അന്തരിച്ച പി. ബിജുവിെൻറ വാമനപുരം മേലാറ്റുമൂഴിയിലുള്ള വീടാണ് സത്യപ്രതിജ്ഞക്ക് തലേദിവസം മന്ത്രി സന്ദര്‍ശിച്ചത്.
വീട്ടിലെത്തിയ പിതാവിെൻറ അടുത്ത സുഹൃത്തിനെ ബിജുവിെൻറ മക്കളായ നയന്‍, നീല്‍ എന്നിവര്‍ സ്വീകരിച്ചു.
നിയുക്ത എം.എല്‍.എ ഡി.കെ. മുരളി, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹിം, സി.പി.എം വെഞ്ഞാറമൂട് ഏരിയ സെക്രട്ടറി ഇ.എ. സലിം എന്നിവരും പി.എ. മുഹമ്മദ് റിയാസിന് ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.