തിരുവനന്തപുരം: മലപ്പുറത്തിെൻറ ഉള്ളടക്കം വർഗീയമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മതന്യൂനപക്ഷ വര്‍ഗീയതയുടെ ശാക്തീകരണ കേന്ദ്രമാണ് അവിടമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മുനിസിപ്പല്‍ സ്റ്റാഫ് അസോസിയേഷന്‍ ജില്ല സമ്മേളനത്തിൽ സംസാരിക്കുേമ്പാഴാണ് മന്ത്രിയുടെ വിവാദ പരമാർശങ്ങൾ.
കഴിഞ്ഞതവണ ഇ. അഹമ്മദിനെ സ്ഥാനാർഥിയാക്കുന്നതിനെതിെര ലീഗിൽതന്നെ കലാപമുയർന്നിരുന്നു. സ്ഥാനാർഥിയാക്കിയശേഷം മൂന്നുനാലുപേർ ചുമന്നാണ് അദ്ദേഹത്തെ മലപ്പുറത്തേക്ക് മത്സരിക്കാൻ കൊണ്ടുവന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലേതിനെക്കാൾ ലക്ഷത്തിലധികം വോട്ട് എൽ.ഡി.എഫ് നേടി. കുറച്ചുകൂടി വോട്ട് കിട്ടുമായിരുന്നു. മഹിജയും മറ്റും സൃഷ്ടിച്ച പരിതാപകരമായ അന്തരീക്ഷത്തിലാണ് വോട്ട് കുറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.