Posted On
date_range Updated On
date_range ബില്ലിനെ ഇപ്പോൾ എതിർക്കുന്നതിന് പിന്നിൽ സങ്കുചിത രാഷ്ട്രീയം -കടകംപള്ളി
തിരുവനന്തപുരം: കണ്ണൂർ, കരുണ മെഡിക്കൽ കോളജുകളിലെ കുട്ടികളുടെ പ്രവേശനം സംബന്ധിച്ച ബില്ലിനെ പിന്തുണച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കുട്ടികളുടെ ഭാവിയെ കരുതിയാണ് സംസ്ഥാന സർക്കാർ ഒാർഡിനൻസ് കൊണ്ടു വന്നതെന്ന് കടകംപള്ളി പറഞ്ഞു. ഇപ്പോഴത്തെ ചിലരുടെ എതിർപ്പ് സങ്കുചിത രാഷ്ട്രീയ താൽപര്യത്തിന് വേണ്ടിയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കുട്ടികളുടെ ഭാവി വെള്ളത്തിലാവുകയാണ്. ഭാവി സംരക്ഷിക്കാനുള്ള എളിയ പരിശ്രമമാണ് സർക്കാർ നടത്തിയത്. ഒാർഡിനൻസിനെതിരായ സുപ്രീംകോടതി വിധി ദൗർഭാഗ്യകരമാണെന്നും എന്നാൽ, കോടതിയെ വെല്ലുവിളിക്കാനില്ലെന്നും കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.