ജനറൽ റാവത്തിനൊപ്പമുള്ള യാത്ര പ്രദീപ് വലി‍യ അഭിമാനമായി കണ്ടിരുന്നു -മന്ത്രി കെ. രാജൻ

തൃ​ശൂ​ർ: സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിനൊപ്പമുള്ള ‍യാത്ര ജൂനിയർ വാറന്‍റ് ഓഫീസർ എ. പ്രദീപ് വലി‍യ അഭിമാനവും അനുഭവവുമായി കണ്ടിരുന്നതായി റവന്യൂ മന്ത്രി കെ. രാജൻ. തൃ​ശൂ​ർ പു​ത്തൂ​രിലെ പ്രദീപിന്‍റെ വീട്ടിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

സംയുക്ത സൈനിക മേധാവിക്കൊപ്പം യാത്ര പുറപ്പെടുന്നതിന് മുമ്പ് പ്രദീപ് അമ്മയെ വിളിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് കുടുംബാംഗങ്ങളെ കാണാൻ നാട്ടിലെത്തിയ പ്രദീപ് കുട്ടിയുടെ പിറന്നാളാഘോഷം നടത്തിയാണ് മടങ്ങിയത്.

സേനയിൽ നിന്ന് വിരമിച്ച ശേഷം നാട്ടിൽ തന്നെ താമസിക്കണമെന്ന ആഗ്രഹത്തിലായിരുന്നും. അത്യാസന്ന നിലയിൽ കഴിയുന്ന അച്ഛനോട് പ്രദീപിന്‍റെ മരണവിവരം അറിയിച്ചിട്ടില്ലെന്നും മന്ത്രി കെ. രാജൻ വ്യക്തമാക്കി.

ബുധനാഴ്ച ഉച്ചക്ക് കു​നൂ​രി​ന്​ സ​മീ​പമുണ്ടായ സൈ​നി​ക ഹെലികോപ്റ്റർ അപകടത്തിലാണ് ജൂനിയർ വാറന്‍റ് ഓഫീസറായ എ. പ്രദീപ് മരിച്ചത്. പ്രദീപിനെ കൂടാതെ ജനറൽ ബി​പി​ൻ റാ​വ​ത്തും ഭാ​ര്യ മ​ധു​ലി​ക റാ​വ​ത്തും ഉ​ൾ​പ്പെ​ടെ 13 പേ​ർ അപകടത്തിൽ മ​രി​ച്ചിരുന്നു.

മൊ​ത്തം 14 പേ​രാ​ണ്​ ഹെ​ലി​കോ​പ്​​ട​റി​ൽ യാ​ത്ര ചെ​യ്​​തി​രു​ന്ന​ത്. വ​ൻ​മ​ര​ങ്ങ​ൾ​ക്കു​ മു​ക​ളി​ൽ വ​ൻ​ശ​ബ്​​ദ​ത്തോ​ടെ ത​ക​ർ​ന്നു​വീ​ണ​യു​ട​ൻ കോ​പ്​​ട​ർ​​ തീ​പി​ടി​ച്ച്​ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. രക്ഷപ്പെട്ട ഗ്രൂ​പ്​ ക്യാ​പ്​​റ്റ​ൻ വ​രു​ൺ സി​ങ്​ 80 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ സൈ​നി​ക ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Tags:    
News Summary - Minister K Rajan visit A Pradeep House

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.