ജെ.ഡി.എസ് കേരള ഘടകം സ്വതന്ത്രമായി നിൽക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി

പാലക്കാട്: ജെ.ഡി.എസ് കേരളഘടകം കേരളത്തിൽ സ്വതന്ത്രമായി നിൽക്കുമെന്ന് മന്ത്രിയും പാർട്ടി ജനറൽ സെക്രട്ടറിയുമായ കെ. കൃഷ്ണൻകുട്ടി. കർണാടകയിൽ‌ ജെ.ഡി.എസ്-ബി.ജെ.പി സഖ്യത്തിന് ദേശീയ അധ്യക്ഷൻ ദേവഗൗഡ തീരുമാനമെടുത്തപ്പോൾ തന്നെ അദ്ദേഹവുമായുള്ള ബന്ധം വേർപെടുത്തിയതാണെന്നും കൃഷ്ണൻകുട്ടി പറഞ്ഞു.

ഗാന്ധിജിയുടെയും മനോഹർ ലോഹ്യയുടെയും ആശയത്തിന് വിരുദ്ധമായി നിൽക്കാനാവില്ലെന്നും ഇക്കാര്യത്തിൽ സി.പി.എമ്മിൽ നിന്ന് സമ്മർദങ്ങളുണ്ടായിട്ടില്ലെന്നും കൃഷ്ണൻകുട്ടി വ്യക്തമാക്കി.

കർണാടകയിൽ പ്രശ്നം വഷളാക്കിയത് കോൺഗ്രസാണ്. ദേവഗൗഡയുടെ ബി.ജെ.പി സഖ്യത്തോട് എതിർപ്പുള്ള ചില ഉത്തരേന്ത്യൻ സംസ്ഥാന ഘടകങ്ങൾ കേരള നേതാക്കളുമായി ബന്ധപ്പെടുന്നുണ്ട്. കർണാടകയിൽ തന്നെ സി.എം. ഇബ്രാഹിമിന്‍റെ നേതൃത്വത്തിൽ തന്നെ ഗൗഡ വിരുദ്ധ ചേരിയുണ്ടെന്നും കൃഷ്ണൻകുട്ടി പറഞ്ഞു. 

Tags:    
News Summary - Minister K Krishnankutty said that the JDS Kerala unit will remain independent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.