മന്ത്രി ജലീലിന്‍റെ ചോദ്യം ചെയ്യൽ വൈകും; കസ്റ്റംസ് ഓഫിസിൽ ഉച്ചക്ക് എത്താൻ നിർദേശം

കൊച്ചി: മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ ക​സ്റ്റം​സ് ഉച്ചയോടെ ചോദ്യം ചെയ്യും. ക​സ്റ്റം​സ് ഓ​ഫീ​സി​ലെ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ് ചോ​ദ്യം ചെ​യ്യ​ൽ വൈ​കിയത്. ഇതോടെ ക​സ്റ്റം​സ് ഓ​ഫീ​സി​ൽ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തു​ന്ന​തി​നാ​യി അ​ഗ്നി​ശ​മ​ന​സേ​ന എത്തി​യി​ട്ടു​ണ്ട്. ഇതിനുശേഷം ഉ​ച്ച​യോ​ടെ എത്തിയാൽ മതിയെന്നാണ് മന്ത്രിക്ക് കിട്ടിയ നിർദേശം. 

 ഇന്ന് രാവിലെ കസ്റ്റംസ് ഓഫിസിൽ ഹാജരാകാനായിരുന്നു നേരത്തേ നോട്ടീസ് നൽകിയിരുന്നത്. ചട്ടലംഘനം നടത്തി ഖുര്‍ആന്‍ എത്തിച്ച് വിതരണം നടത്തിയതില്‍ മന്ത്രിക്ക് വീഴ്ച സംഭവിച്ചുവെന്നാണ് കസ്റ്റംസിന്‍റെ വിലയിരുത്തല്‍. കെ.ടി ജലീലിന്‍റെ ഗണ്‍മാനെ കഴിഞ്ഞ ദിവസം കസ്റ്റംസ് വിശദമായി ചോദ്യം ചെയ്തിരുന്നു. യു.എ.ഇ കോണ്‍സുലേറ്റ് വഴി എത്തിയ ഖുര്‍ആന്‍ വിതരണം ചെയ്തതില്‍ ചട്ടലംഘനം നടന്നിട്ടുണ്ടെന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തല്‍. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനാണ് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാവാന്‍ കെ.ടി ജലീലിന് നിര്‍ദ്ദേശം നല്‍കിയത്.

ജ​ലീ​ലി​ന്‍റെ ഗ​ണ്‍​മാ​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണി​ലെ മാ​യ്ച്ചു​ക​ള​ഞ്ഞ വി​വ​ര​ങ്ങ​ള്‍ വീ​ണ്ടെ​ടു​ത്ത ശേ​ഷ​മാ​ണ് ക​സ്റ്റം​സി​ന്‍റെ ചോ​ദ്യം​ചെ​യ്യ​ല്‍. ഗണ്‍മാന്റെ മൊബൈല്‍ ഫോണും നേരത്തെ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. നേ​ര​ത്തേ എ​ന്‍​.ഐ.​എ​യും ഇ.​ഡി​യും മ​ന്ത്രി​യെ ചോ​ദ്യം ചെ​യ്തി​രു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.