തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കഥകളി സംഗീതത്തിലും സംസ്കൃതപദ്യത്തിലും നേട്ടം കുറിച്ച് പാലക്കാട് ചാലിശ്ശേരി ജി.എച്ച്.എസ്.എസ് വിദ്യാർഥി റിദ ഫാത്തിമ. രണ്ടിലും എഗ്രേഡാണ് ഈ മിടുക്കി കരസ്ഥമാക്കിയത്.
അഷ്ടപദി, ശാസ്ത്രീയസംഗീതം എന്നിവയിലും ജില്ലയിൽ മത്സരിച്ചിരുന്നു. ഇതിൽ രണ്ടാം സ്ഥാനമാണ് നേടിയത്.
കോക്കൂ ർ സ്വദേശി അഷ്റഫിൻ്റെയും ചാലിശ്ശേരി ജി.എച്ച്.എസ്.എസ് അധ്യാപിക ഷമീറയുടെയും മകളാണ്. കഥകളി സംഗീതത്തിൽ വേങ്ങേരി നാരായണനും ശാസ്ത്രീയ സംഗീതം, അഷ്ടപദി എന്നിവയിൽ മഞ്ഞളൂർ സുരേന്ദ്രനും ആണ് ഗുരുക്കൻമാർ. മാതാപിതാക്കളും സഹോദരങ്ങളും സംഗീതവഴിയിൽ തന്നെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.