ദ്രുപദ് ചേട്ടന്മാരെ കൊണ്ട് ചെണ്ട കൊട്ടിക്കുന്നു
തൃശൂർ: ചേട്ടന്മാരെ ചെണ്ട കൊട്ടിച്ച് കുഞ്ഞു ദ്രുപദ്. ചെണ്ടയിൽ എ ഗ്രേഡ് നേടിയ കണ്ണൂർ ചെറുകുന്ന് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ മീഡിയ സെന്ററിന് മുന്നിൽ ഫോട്ടോക്ക് പോസ് ചെയ്യുമ്പോഴാണ് രണ്ടു വയസ്സുകാരൻ ദൃപദിന്റെ വരവ്. തൃക്കൂർ സുധ നിവാസിൽ സുധീഷിന്റെയും ഹിമയുടെയും ഏക മകനാണ് ഈ കുസൃതിക്കുടുക്ക.
സുധീഷിന്റെ അമ്മാവൻ സുരേഷിന്റെ ഒക്കത്തിരുന്ന് കലോത്സവം കാണാനെത്തിയതാണ് മിടുക്കൻ. ചെണ്ട കണ്ടതും അടുത്തു ചെന്ന് കോല് വാങ്ങി കൊട്ടാൻ തുടങ്ങി. എ ഗ്രേഡ് നേടിയ കുട്ടികൾ കൂടെ ചേർന്നപ്പോൾ കുട്ടിക്കൊട്ടുകാരന് ആവേശമായി. ഇടക്ക് സംഘത്തിലെ ചേട്ടൻ കൊട്ട് നിർത്തിയപ്പോൾ കൊട്ട്, കൊട്ട്... എന്നാജ്ഞാപിച്ച് ചേട്ടനെ കൊട്ടിച്ചത് കലോത്സവത്തിലെ കൗതുകക്കാഴ്ചയായി.
കലോത്സവത്തിന് കാഹളം മുഴങ്ങിയത് മുതൽ ദ്രുപദ് പൂരനഗരിയിലുണ്ടെന്നും വേദികളിൽ കണ്ടത് വീട്ടിൽ പോയി പാടുകയും കളിക്കുകയും ചെയ്യാറുണ്ടെന്നും സുരേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.