1. സിയ ഫാത്തിമ മാതാപിതാക്കൾക്കൊപ്പം 2. സിയ ഫാത്തിമ 3. വീട്ടിൽവെച്ച് വിഡിയോ കോൺഫറൻസിലൂടെ മത്സരിക്കുന്നു

ഇത് ചരിത്രം! വേദന ഉള്ളിലൊതുക്കി വീട്ടിലിരുന്ന് മത്സരിച്ച് സിയ ഫാത്തിമ; മധുരമായി എ ഗ്രേഡ്

തൃശൂർ/പടന്ന: ഉള്ളുലക്കുന്ന വേദനയിൽ വിദ്യാഭ്യാസ മന്ത്രിക്കെഴുതിയ കത്തിലൂടെ വീട്ടിലിരുന്ന് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മത്സരിക്കാൻ അവസരം ലഭിച്ച സിയ ഫാത്തിമക്ക് സന്തോഷമുഹൂർത്തം. പ​​​ങ്കെടുത്ത എച്ച്.എസ് വിഭാഗം അറബിക് പോസ്റ്റർ രചന മത്സരത്തിൽ എ ഗ്രേഡോടെ മികച്ച വിജയമാണ് ഈ മിടുക്കി സ്വന്തമാക്കിയത്.

കാ​സ​ർ​കോ​ട് പ​ട​ന്ന വി.​കെ.​പി.​കെ.​എ​ച്ച്.​എം.​എം.​ആ​ർ.​വി.​എ​ച്ച്.​എ​സ്.​എ​സി​ലെ സി​യ ഫാ​ത്തി​മ ‘വാ​സ്കു​ലി​റ്റി​സ്’ എ​ന്ന ഗു​രു​ത​ര രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​ണ്. തനിക്ക് സംസ്ഥാന തലത്തിൽ മത്സരിക്കാൻ സൗകര്യം ഒരുക്കിത്തരണം എന്ന് വിദ്യാഭ്യാസ മന്ത്രിയോട് അപേക്ഷിച്ചതിനെ തുടർന്നായിരുന്നു വിഡിയോ കോൺഫറൻസിലൂടെ മത്സരിക്കാൻ സാഹചര്യം ഒരുക്കിയത്.

ഇന്നലെ രാത്രി തന്നെ കൈറ്റ് അധികൃതർ പടന്നയിലെ വീട്ടിലെത്തി ഓൺലൈൻ മത്സരത്തിന് വേണ്ട സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു. ഇന്ന് രാവിലെ 11 മണിക്ക് ആരംഭിച്ച മത്സരം 12 മണിയോടെ അവസാനിച്ചു. പുസ്തകമേള എന്നതായിരുന്നു വിഷയം.

മ​ത്സ​ര​ത്തി​ൽ പ​ങ്കെടുക്കാൻ തൃശൂ​രിലേക്കുള്ള യാ​ത്ര ജീ​വ​നെ ബാ​ധി​ക്കു​മെ​ന്ന ഡോ​ക്ട​ർ​മാ​രു​​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് മ​​ന്ത്രി​ക്ക് ക​ത്തെ​ഴു​തി​യ​ത്. ഇ​തോ​ടെ​യാ​ണ് വീ​ട്ടി​ലി​രു​ന്ന് മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​നു​ള്ള ഉ​ത്ത​ര​വ് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പും മ​ന്ത്രി​യും പു​റ​പ്പെ​ടു​വി​ച്ച​ത്.

മാ​നു​ഷി​ക പ​രി​ഗ​ണ​ന ന​ൽ​കി​യു​ള്ള ഉ​ത്ത​ര​വ് ക​ലോ​ത്സ​വ​ച​രി​ത്ര​ത്തി​ൽ​ത​ന്നെ അ​ത്യ​പൂ​ർ​വമാണ്. കു​ട്ടി​യു​ടെ വ​ലി​യ ആ​ഗ്ര​ഹം ക​ണ്ടി​ല്ലെ​ന്നു​ ന​ടി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ആ ​സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കാ​ൻ മാ​നു​ഷി​ക പ​രി​ഗ​ണ​ന ന​ൽ​കി പ്ര​ത്യേ​ക ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​ക​യാ​ണെ​ന്നു​മാ​ണ് മ​​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞ​ത്.

ര​ണ്ടു മാ​സം മു​മ്പാ​ണ് സി​യ​ക്ക് അ​സു​ഖം വ​ന്ന​ത്. പ്ര​തി​രോ​ധ​ശേ​ഷി കു​റ​യു​ന്ന ല​ക്ഷ​ണ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​ത്. പ​ട​ന്ന തെ​ക്കേ​പ്പു​റം സി​യാ മ​ൻ​സി​ൽ സാ​റു​വി​ന്റെ​യും അ​ബ്ദു​ൽ മു​നീ​റി​ന്റെ​യും മ​ക​ളാ​ണ്.

Tags:    
News Summary - kerala school kalolsavam siya fathima arabic poster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.