ഇടുക്കി: മത്സ്യവിത്ത് ഫാമിന്റെ ഉദ്ഘാടനത്തിൽ മന്ത്രി സജി ചെറിയാൻ എത്തിയില്ല. ക്ഷുഭിതനായി എം.എം. മണി എം.എൽ.എ വേദിവിട്ടു. മത്സ്യ വിത്ത് ഫാമിന്റെ ഉദ്ഘാടനത്തിന് മന്ത്രി സജി ചെറിയാൻ നേരിട്ട് എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ മന്ത്രി എത്താതിരിക്കുകയും പകരം തിരുവനന്തപുരത്ത് നിന്ന് ഓൺലൈനായി ഉദ്ഘാടനം ചെയ്തുകയുമായിരുന്നു. ഇതിനെതിരെയാണ് എം.എം. മണി വേദിയിൽ പരസ്യമായി പ്രതികരിച്ചത്.
'മന്ത്രിയാണെങ്കിലും ഒരുമാതിരി പണി കാണിക്കരുതെന്നും പിന്നെ ഞങ്ങളെ എന്തിനാ മെനക്കെടുത്തിയത്, അയാൾക്ക് അവിടെയിരുന്നു നിർവഹിച്ചാൽ പേരായിരുന്നോ, ഞാനും രാജയും എന്തിനാണ് ഇവിടെക്ക് വന്നതെന്നും ഇത്തരം പരിപാടിക്ക് തന്നെ വിളിക്കരുതെന്നും ഇവിടെ എന്റെ ജോലി മുഖ്യാതിഥിയാണെന്നും മുഖ്യാതിഥി അഭിവാദ്യം ചെയ്തുവെന്നും പരിപാടി അവസാനിച്ചുവെന്നും' പറഞ്ഞ് എം.എം. മണി വേദി വിടുകയായിരുന്നു.
ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ചെങ്കുളത്ത് നിർമിച്ച മത്സ്യവിത്ത് ഫാമിന്റെ ഉദ്ഘാടനം പരിപാടിയിലാണ് എം.എൽ.എ ക്ഷുഭിതനായത്. മന്ത്രി സജി ചെറിയാൻ നേരിട്ടെത്തുമെന്നാണ് സർക്കാറിൽ നിന്ന് ആദ്യം അറിയിച്ചത്. എന്നാൽ മന്ത്രി എത്തില്ലെന്ന് പിന്നീട് അറിയിക്കുകയായിരുന്നു. ശേഷം തിരുവനന്തപുരത്തുനിന്ന് ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ഇതിനെതിരെയാണ് എം.എം. മണിയുടെ ഭാഗത്തുനിന്ന് രൂക്ഷമായ വിമർശനം ഉയർന്നത്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സംസ്ഥാനത്തെ മന്ത്രിക്കെതിരെ ഇത്തരമോരു പ്രതികരണം സി.പി.എമ്മിന്
തലവേദനയാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.