വയനാട്ടിൽ ദമ്പതികളെ മര്‍ദിച്ച സംഭവത്തില്‍ കര്‍ശന നടപടി -മന്ത്രി

തിരുവനന്തപുരം: വയനാട്ടില്‍ ദമ്പതികള്‍ ക്രൂര മര്‍ദനത്തിനിടയായ സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സംഭവം അത്യന്തം വേദനാജനകമാണ്. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ സമൂഹ മനസാക്ഷി ഉണരേണ്ടതാണ്. ഉത്തരേന്ത്യയില്‍ കാണുന്നതു പോലെയുള്ള ആള്‍ക്കൂട്ട ആക്രമണം സ്ത്രീകള്‍ക്ക് നേരെ നടക്കുന്നത് സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്ത് ഇത്രയേറെ പുരോഗതി നേടിയ കേരളത്തിന് ഒട്ടും ഭൂഷണമല്ലെന്നും മന്ത്രി പറഞ്ഞു.

ഇത്തരം സംഭവങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. വനിതാ കമ്മീഷന്‍ കേസ് എടുത്തിട്ടുണ്ട്. ഈ ദമ്പതികള്‍ക്ക് വനിത ശിശുവികസന വകുപ്പിന്‍റെ എല്ലാ പിന്തുണയുമറിയിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

വയനാട്ടിലെ അമ്പലവയലിൽ തമിഴ്​നാട്​ സ്വദേശികളായ ദമ്പതികൾക്ക്​ നടുറോഡിൽ ക്രൂരമർദനമേൽക്കുകയായിരുന്നു. സ്ഥലം കാണാനെത്തിയ ദമ്പതികളെ അമ്പലവയൽ കവലയിൽ വെച്ച്​ ടിപ്പർ ‍ഡ്രൈവറായ സജീവാനന്ദൻ എന്നയാൾ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ഇതി​​​​​​​െൻറ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ്​ സംഭവം പുറത്തറിഞ്ഞത്​. സജീവാനന്ദൻ ഇപ്പോൾ ഒളിവിലാണ്.

റോഡിലിട്ട്​ യുവാവിനെ ടിപ്പർ ഡ്രൈവർ ക്രൂരമായി മർദിക്കുകയും ചോദ്യം ചെയ്​ത യുവതിയെ ഇയാൾ കൈയേറ്റം ചെയ്യുകയുമായിരുന്നു. ആൾക്കൂട്ടത്തിന്​ നടുവിൽ വെച്ചാണ്​ ജീവനന്ദൻ യുവതിക്കുനേരെ അസഭ്യവർഷം നടത്തുകയും മുഖത്തടിക്കുകയും ചെയ്​തത്​.

സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തിൽ വനിതാ കമീഷൻ സ്വമേധയാ കേസെടുത്തു. അക്രമിയെ അറസ്​റ്റ്​ ചെയ്യാതെ വിട്ട പൊലീസ്​ നടപടി തെറ്റാണെന്നും വനിതാ കമീഷൻ അധ്യക്ഷ എം.സി ജോസഫൈൻ പറഞ്ഞു.

Tags:    
News Summary - minister comment on ambalawayal-couple-brutally-thrashed-kerala-news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.