ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും സസ്​പെൻഡ് ചെയ്യാൻ നിർദേശം നൽകിയെന്ന് മന്ത്രി ചിഞ്ചുറാണി​

കോഴിക്കോട്: പൂക്കോട് വെറ്ററിനറി യൂനിവേഴ്സിറ്റിയിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് നടപടിക്ക് നിർദേശം നൽകി മന്ത്രി ചിഞ്ചുറാണി. ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും സസ്​പെൻഡ് ചെയ്യാൻ നിർദേശം നൽകിയെന്ന് മന്ത്രി പറഞ്ഞു.

ഡീനിന്റെ ഭാഗത്ത് നിന്ന് ശ്രദ്ധക്കുറവ് ഉണ്ടായിട്ടുണ്ട്. വാർഡനെന്ന നിലയിൽ ഡീൻ ഹോസ്റ്റലിൽ പോയില്ല. യൂനിവേഴ്സിറ്റിയിലെ ജീവനക്കാരുടെ കുറവ് ഡീൻ പറയണ്ട. സ്വന്തം ചുമതല നിർവഹിക്കുകയാണ് ഡീൻ ചെയ്യേണ്ടിയിരുന്നതെന്നും മന്ത്രി പറഞ്ഞു. വെറ്ററിനറി യൂനിവേഴ്സിറ്റിയിലെ ഹോസ്റ്റലിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സുരക്ഷാജീവനക്കാരനെ നിയമിക്കുമെന്നും മന്ത്രി ചിഞ്ചുറാണി അറിയിച്ചു.

പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ പ്രതികരിച്ച് സർവകലാശാല ഡീൻ ഡോ.എം.കെ.നാരായണൻ രംഗത്തെത്തിയിരുന്നു. സിദ്ധാർഥന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചിരുന്നുവെന്ന് ഡീൻ പറഞ്ഞു. അസിസ്റ്റന്റ് വാർഡനാണ് ആത്മഹത്യ ശ്രമമുണ്ടായെന്ന വിവരം തന്നെ അറിയിച്ചത്. ഉടൻ തന്നെ താൻ ഹോസ്റ്റലിലെത്തി സിദ്ധാർഥനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സിദ്ധാർഥന്റെ മരണവിവരം ഉടൻ തന്നെ വീട്ടുകാരെ അറിയിച്ചിട്ടുണ്ട്. അവർ യൂനിവേഴ്സിറ്റിയിലെത്തി​യപ്പോൾ എല്ലാ സൗകര്യങ്ങളും ചെയ്ത് നൽകിയത് താനാണെന്നും ഡീൻ പറഞ്ഞിരുന്നു. വിവരം അറിഞ്ഞ് 10 മിനിറ്റിനുള്ളിൽ തന്നെ ഹോസ്റ്റലിലെത്തി.

മെൻസ് ഹോസ്റ്റലിൽ അല്ല താൻ താമസിക്കുന്നത്. റസിഡന്റ് ട്യൂട്ടറാണ് ഹോസ്റ്റലിൽ താമസിക്കേണ്ടത്. ആ തസ്തികയിലേക്ക് സർവകലാശാല ആളെ നിയമിച്ചിട്ടില്ല. സിദ്ധാർഥന്റെ മരണത്തിന് പിന്നാലെ അസിസ്റ്റന്റ് വാർഡനോട് റിപ്പോർട്ട് തേടി. ഹോസ്റ്റലിൽ പ്രശ്നങ്ങളുണ്ടായിട്ടില്ലെന്ന റിപ്പോർട്ടാണ് അസിസ്റ്റന്റ് വാർഡൻ നൽകിയത്. പ്രശ്നങ്ങളുണ്ടായെന്ന് കുട്ടികളാരും പറഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Minister chinju rani on Siddarth death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.