1 കോട്ടക്കൽ അപകടത്തിൽ മരിച്ച റീം ഷാനവാസ്, 2- അപകടത്തിൽ പെട്ട കാറും, മരിച്ച കുട്ടി സഞ്ചരിച്ച സ്കൂട്ടറും.

കോട്ടക്കൽ വാഹനാപകടം; പരിക്കേറ്റ ഒമ്പത് വയസ്സുകാരി മരിച്ചു; പത്ത് പേർക്ക് പരിക്ക്

കോട്ടക്കൽ: കോട്ടക്കലിനടുത്ത പുത്തൂരിൽ ബുധനാഴ്ച രാവിലെ നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ സ്കൂട്ടർ യാത്രികയായ ഒമ്പതു വയസ്സുകാരി മരിച്ചു.

കോട്ടക്കൽ ചിനക്കൽ അൽമനാർ സ്ക്കൂളിന് സമീപം താമസിക്കുന്ന ചങ്ങരംചോല ഷാനവാസിന്റെ മകൾ റീം ഷാനവാസ് (ഒമ്പത്) ആണ് മരിച്ചത്. അപകടത്തിൽ റീമിന്റെറ മാതാവ് അധ്യാപികയായ സജ്നയടക്കം പത്ത് പേർക്ക് പരിക്കേറ്റു. റീമും മാതാവും സഞ്ചരിച്ച സ്കൂട്ടറിലാണ് അപകടത്തിനിടയാക്കിയ ലോറി ആദ്യം ഇടിച്ചത്.

ബുധനാഴ്ച രാവിലെ 7:30 ഓടെയാണ് അപകടം നടന്നത്. ഇറക്കത്തിൽ ബ്രേക്ക് നഷ്ട്ടപ്പെട്ട ലോറി കാറുകളടക്കം നിരവധി വാഹനങ്ങളിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിനിടയാക്കിയ ലോറി തൊട്ടടുത്ത ഇലക്ട്രിക്ക് പോസ്റ്റിലും ട്രാൻസ്‌ഫോമറിലും ഇടിച്ചാണ് നിന്നത്. പുത്തൂർ അരിച്ചൊള് ഭാഗത്താണ് അപകടം. അപകടത്തെ തുടർന്ന് പ്രദേശത്തെ വൈദ്യുതി മുടങ്ങിയിരുന്നു.

Tags:    
News Summary - Kottakkal road accident; Injured nine-year-old girl dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.