ന്യൂഡൽഹി: പാർലമെന്റിലെ വന്ദേമാതരം ചർച്ചയിലും കേരളത്തിൽ നിന്നുള്ള സി.പി.എം എം.പി മൗദൂദിക്കെതിരെ. സി.പി.എം എം.പി ഡോ. വി. ശിവദാസനാണ് വന്ദമോതരം ചർച്ചക്കിടയിൽ മൗദൂദിക്കും ശിഷ്യന്മാർക്കുമെതിരായ വിമർശനം നടത്തിയത്.
അധികാരം കൊണ്ട് എല്ലാം മറച്ചു പിടിക്കാമെന്ന് മുസ്‍ലിം ലീഗും കരുതിയെന്നും അത് കൊണ്ടാണ് മൗദൂദിയുടെ സംഘടനയുമായി കൈകൊർക്കുന്നതെന്നും സി.പി.എം എം.പി പറഞ്ഞു. ഇന്ത്യൻ ജനത സവർക്കറുടെയും മൗദൂദിയുടെയും ശിഷ്യന്മാർ അടക്കമുള്ള വർഗീയ ശക്തികളോട് പൊരുതണമെന്നും ഡോ. വി. ശിവദാസൻ രാജ്യസഭയിൽ ആവശ്യപ്പെട്ടു.
ശശി തരൂരിനെ പേരെടുത്ത് പറയാതെ ഒരു കോൺഗ്രസ് എം.പി തുടർച്ചയായി മോദിയെ പുകഴ്ത്തുകയും മോദിയുടെ അത്താഴ വിരുന്നിൽ പങ്കെടുക്കുകയും ചെയ്തുവെന്നും ശിവദാസൻ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.