പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് പൂർത്തിയായ ഏഴ് ജില്ലകളിൽ 70.91 ശതമാനം പോളിങ്. പോളിങ് ദിനത്തിൽ പുറത്തുവിട്ട കണക്കിൽ (70.9 ശതമാനം) നേരിയ വർധനയോടെയാണ് അന്തിമ കണക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിട്ടത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏഴ് ജില്ലകളിലും ശരാശരി മൂന്ന് ശതമാനം പോളിങ് കുറഞ്ഞു.
ഏറ്റവും കൂടുതൽ പോളിങ് നടന്നത് എറണാകുളം ജില്ലയിലാണ്- 74.57 ശതമാനം. കുറവ് പത്തനംതിട്ടയിലും-66.78 ശതമാനം. ഏഴ് ജില്ലകളിൽ ആകെയുള്ള 1,32,70,482 വോട്ടർമാരിൽ 94,10,450 പേർ വോട്ട് ചെയ്തു. ഇതിൽ 44,71,889 പേർ പുരുഷൻമാരും 49,38,509 പേർ സ്ത്രീകളുമാണ്. 126 ട്രാൻസ് വോട്ടർമാരിൽ 52 പേർ വോട്ട് ചെയ്തു. പുരുഷ വോട്ടർമാരിൽ 71.61 ശതമാനവും സ്ത്രീകളിൽ 70.29 ശതമാനവുമാണ് പോളിങ്. ട്രാൻസ് വിഭാഗത്തിൽ 52 ശതമാനവും. ആദ്യഘട്ടത്തിൽ ഉൾപ്പെട്ട മൂന്ന് കോർപറേഷനുകളിൽ ഉയർന്ന പോളിങ് കൊല്ലത്താണ്-63.35 ശതമാനം. കൊച്ചിയിൽ 62.44 ശതമാനവും തിരുവനന്തപുരത്ത് 58.29 ശതമാനവുമാണ് പോളിങ്.
ജില്ല ,ആകെ വോട്ടർമാർ ,പോളിങ് ശതമാനം, 2020ലെ ശതമാനം
തിരുവനന്തപുരം, 2912773, 1965386 ,67.47 ,70.2
കൊല്ലം ,2271343 ,1597925 ,70.35 ,73.51
പത്തനംതിട്ട ,1062756, 709669, 66.78 ,69.72
ആലപ്പുഴ, 1802555, 1330348, 73.80, 77.39
കോട്ടയം, 1641176, 1163010, 70.86, 73.95
ഇടുക്കി, 912133, 654684, 71.78, 74.68
എറണാകുളം, 2667746, 1989428, 74.57, 77.28
ജില്ല, കോർപ്പറേഷനുകളിലെ ആകെ വോട്ടർമാർ, പോളിങ് ശതമാനം ,2020ലെ ശതമാനം
തിരുവനന്തപുരം, 814967, 475011, 58.29, 59.96
കൊല്ലം, 313971, 198904, 63.35, 66.21
കൊച്ചി, 436684, 272675, 62.44, 62.04
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.