Posted On
date_range Updated On
date_range നാട്ടിലേക്ക് മടങ്ങാൻ ശ്രമിച്ച അന്തർ സംസ്ഥാന തൊഴിലാളികളെ കോതമംഗലത്ത് പൊലീസ് തിരിച്ചയച്ചു
കോതമംഗലം: പ്ലൈവുഡ് കമ്പനിയിൽ തൊഴിലും ശമ്പളവുമില്ലാത്തതിനാൽ നാട്ടിലേക്ക് മടങ്ങാൻ സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് അന്തർ സംസ്ഥാന തൊഴിലാളികൾ കോതമംഗലം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കോട്ടപ്പടി പഞ്ചായത്തിലെ പാനിപ്രയിൽ ജോലി ചെയ്യുന്ന അന്തർ സംസ്ഥാന തൊഴിലാളികളാണ് മാർച്ച് നടത്തിയത്.
നാട്ടുകാർ ഇടപെട്ട് യാത്ര വിലക്കിയെങ്കിലും വകവെക്കാതെ ഇവർ മുന്നോട്ട് പോവുകയായിരുന്നു. തൊഴിലാളികളുടെ യാത്ര അറിഞ്ഞ് കോതമംഗലം-കോട്ടപ്പടി സ്റ്റേഷനുകളിൽ നിന്ന് പൊലീസെത്തി ആയക്കാട് ക്ഷേത്രത്തിന് സമീപം ഇവരെ തടഞ്ഞു. തൊഴിലാളികളോട് സംസാരിച്ചെങ്കിലും പിൻമാറാൻ അവർ തയ്യാറായില്ല. ഒടുവിൽ പൊലീസ് ലാത്തിവീശി അവരെ താമസസ്ഥലത്തേക്ക് തന്നെ മടക്കി അയക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.