Posted On
date_range Updated On
date_range കാറിന് മുന്നിൽ ചാടി പരിക്കേറ്റു; പിന്നാലെ ആംബുലൻസിന് മുന്നിൽ ചാടിയ അതിഥിത്തൊഴിലാളി മരിച്ചു
മലപ്പുറം: ചേളാരിപ്പടിയിൽ ആംബുലൻസിന് മുന്നിൽചാടി അതിഥിത്തൊഴിലാളി ആത്മഹത്യ ചെയ്തു. തലക്ക് പരിക്കേറ്റ തൊഴിലാളി സംഭവ സ്ഥലത്തുതന്നെ മരിച്ചു. രാവിലെ ഇയാൾ ഒരു കാറിനു മുന്നിലും ചാടിയിരുന്നതായും പറയുന്നു. പരിക്കേറ്റ തൊഴിലാളിയെ ആശുപത്രിയിലെത്തിച്ചിരുന്നു.
തുടർന്ന്, ചികിത്സക്കുശേഷം ഇയാൾ താമസസ്ഥലത്ത് തിരിച്ചെത്തിയിരുന്നു. പിന്നീട് വീണ്ടും പുറത്തിറങ്ങി ആംബുലൻസിന് മുന്നിൽ ചാടുകയായിരുന്നു. അതിഥിത്തൊഴിലാളിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.