അപകടത്തിൽ മറിഞ്ഞ ഓട്ടോറിക്ഷ

റോഡിലെ വെള്ളക്കെട്ട് കണ്ട് തിരിക്കുന്നതിനിടെ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം: ഡ്രൈവറെ കാണാതായി, തിരച്ചിൽ തുടരുന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ ഡ്രൈവറെ കാണതായി. വേറ്റിനാട് കുറ്റിയാണി റോഡിലാണ് അപകടമുണ്ടായത്. പന്തലക്കോട് സ്വദേശി വിദ്യാധരനെയാണ് കാണാതായത്. ഓട്ടോറിക്ഷയിൽ ഒപ്പമുണ്ടായിരുന്ന വിദ്യാധരന്റെ ഭാര്യ ലതയെ രക്ഷപ്പെടുത്തി. അഗ്നിരക്ഷാസേന സ്ഥലത്തെത്തി തിരച്ചിൽ തുടരുകയാണ്. വൈകിട്ട് ആറ് മണിയോടെയാണ് സംഭവം.

സ്ഥലത്ത് ശക്തമായ മഴയുണ്ടായിരുന്നു. റോഡിൽ വെള്ളം കയറിയിരുന്നു. വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചുവരികയായിരുന്നു ഇവർ റോഡിലെ വെള്ളം കണ്ട്, ഓട്ടോറിക്ഷ തിരിക്കാനുള്ള ശ്രമത്തിനിടെ തോട്ടിലേക്ക് മറിയുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്.

വിദ്യാധരന്റെ കൈയിൽ പിടിക്കാൻ കിട്ടിയിരുന്നെങ്കിലും വഴുതിപ്പോവുകയായിരുന്നു. വെഞ്ഞാറമൂട്, നെടുമങ്ങാട് അഗ്നിരക്ഷാസേന യൂണിറ്റിന്റെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.

Tags:    
News Summary - Waterlogged Road: Autorickshaw Overturns While Reversing, Driver Missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.