കു​റി​പ്പ്​ കു​രു​ക്കാ​യി....​

കേ​ര​ള​പ്പി​റ​വി എ​ഴു​പ​താം വാ​ര്‍ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മു​ൻ നി​യ​മ​സ​ഭ സാ​മാ​ജി​ക​രു​ടെ സ്നേ​ഹ സം​ഗ​മ​ത്തി​ൽ സ​മ​യം നീ​ളു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ പ്ര​സം​ഗം ചു​രു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ല​ഭി​ച്ച കു​റി​പ്പ് നീ​ര​സ​ത്തോ​ടെ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന മു​ൻ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ഭാ​ർ​ഗ​വി ത​ങ്ക​പ്പ​ൻ. ഇ​തു​കേ​ട്ട് ചി​രി​ക്കു​ന്ന മു​ൻ സ്പീ​ക്ക​ർ​മാ​രാ​യ എ​ൻ. ശ​ക്ത​ൻ, എ.​എ​ൻ. ഷം​സീ​ർ, എം.​ബി. രാ​ജേ​ഷ്, വി.​എം. സു​ധീ​ര​ൻ, തേ​റ​മ്പി​ൽ രാ​മ​കൃ​ഷ്ണ​ൻ, സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എ​ന്നി​വ​ർ -പി.​ബി. ബി​ജു

ഓർമകളുടെ സഭാതലത്തിൽ തലമുറകളുടെ ഒത്തുചേരൽ

തി​രു​വ​ന​ന്ത​പു​രം: ഭ​ര​ണ​ച​ല​ന​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ച്ച സ​ഭാ​കാ​ല​ങ്ങ​ളു​ടെ ഓ​ർ​മ​ക​ൾ പ​ങ്കു​വെ​ച്ചും അ​ൽ​പം ഗൗ​ര​വ​മേ​റി​യ ച​ർ​ച്ച​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ടും പ​ഴ​യ​കാ​ല സാ​മാ​ജി​ക​രും മു​ൻ സ​ഭാ​നാ​ഥ​ന്മാ​രും നി​യ​മ​സ​ഭ​യി​ൽ ഒ​ത്തു​ചേ​ർ​ന്നു. കേ​ര​ള​പ്പി​റ​വി​യു​ടെ 70-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ച​ട​ങ്ങ്​ പാ​ലോ​ളി മു​ഹ​മ്മ​ദ് കു​ട്ടി​യും തേ​റ​മ്പി​ൽ രാ​മ​കൃ​ഷ്ണ​നും ഭാ​ർ​ഗ​വി ത​ങ്ക​പ്പ​നും മു​ത​ൽ എം.​ബി. രാ​ജേ​ഷും എ.​എ​ൻ. ഷം​സീ​റു​മ​ട​ക്കം ത​ല​മു​റ​ക​ളു​ടെ സം​ഗ​മം കൂ​ടി​യാ​യി.

ച​രി​ത്ര​ത്തി​ലെ ആ​ദ്യ അ​നു​ഭ​വ​മാ​ണി​തെ​ന്നും എ​ല്ലാ പ​ക്ഷ​ത്തു നി​ന്നു​ള്ള ആ​ളു​ക​ളും എ​ത്തി​യെ​ന്നും സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ന് പൊ​തു​വാ​യി കേ​ര​ള ഗീ​തം വേ​ണ​മെ​ന്ന ആ​ഗ്ര​ഹം താ​ൻ പ​ങ്കു​വെ​ക്കു​ക​യാ​ണെ​ന്നും ഒ​രു​കാ​ല​ത്ത് കേ​ര​ള ഗീ​ത​മു​ണ്ടാ​യെ​ങ്കി​ലും പി​ന്നീ​ട​ത് നി​ല​ച്ചു​പോ​യെ​ന്നും തി​രു​വ​ഞ്ചൂ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

സ​ദ​സ്സി​ലു​ണ്ടാ​യി​രു​ന്ന മു​തി​ർ​ന്ന അം​ഗം പാ​ലോ​ളി മു​ഹ​മ്മ​ദ് കു​ട്ടി​യെ വേ​ദി​യി​ലേ​ക്ക് ക്ഷ​ണി​ച്ച ശേ​ഷ​മാ​ണ് തി​രു​വ​ഞ്ചൂ​ർ പ്ര​സം​ഗം അ​വ​സാ​നി​പ്പി​ച്ച​ത്. ഇ​ത്ത​രം കൂ​ട്ടാ​യ്മ​ക​ൾ​ക്ക് തു​ട​ർ​ച്ച​യു​ണ്ടാ​ക​ണ​മെ​ന്നും മു​ൻ സാ​മാ​ജി​ക​രെ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ അ​വ​രെ നി​യ​മ​സ​ഭ​യു​ടെ ഭാ​ഗ​മാ​ക്ക​ണ​മെ​ന്നും എം. ​വി​ജ​യ​കു​മാ​ർ പ​റ​ഞ്ഞു. മു​ൻ സാ​മാ​ജി​ക​ർ​ക്ക് ന​ൽ​കാ​നാ​കു​ന്ന സേ​വ​ന​ങ്ങ​ൾ മ​റ്റാ​ർ​ക്കും സാ​ധി​ക്കി​ല്ല. എ​ന്നാ​ൽ, കേ​ര​ള​ത്തി​ൽ അ​ത് ന​ഷ്ട​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കേ​ര​ള ഗീ​തം വേ​ണ​മെ​ന്ന തി​രു​വ​ഞ്ചൂ​രി​ന്റെ ആ​വ​ശ്യ​ത്തെ വി​ജ​യ​കു​മാ​ർ പി​ന്തു​ണ​ച്ചു.

സ്വ​ത​ന്ത്ര ഭാ​ര​ത​ത്തി​ന്‍റെ ജ​നാ​ധി​പ​ത്യ ച​രി​ത്ര​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കാ​ൻ കേ​ര​ള നി​യ​മ​സ​ഭ​ക്ക് സാ​ധി​ച്ചെ​ന്ന് സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത വി.​എം. സു​ധീ​ര​ൻ പ​റ​ഞ്ഞു. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​യ​മ​സ​ഭ​ക​ൾ ചേ​രു​ന്ന ദി​വ​സ​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ കേ​ര​ളം ബ​ഹു​ദൂ​രം മു​ന്നി​ലാ​ണെ​ന്നാ​യി​രു​ന്നു തേ​റ​മ്പി​ൽ രാ​മ​കൃ​ഷ്ണ​​ന്‍റെ അ​ഭി​പ്രാ​യം.

കൃ​ഷി​ഭൂ​മി കൃ​ഷി​ക്കാ​ര​ന് എ​ന്ന​ത​ട​ക്കം തെ​രു​വി​ലു​യ​ർ​ന്ന മു​ദ്രാ​വാ​ക്യ​ങ്ങ​ളെ നി​യ​മ​മാ​ക്കി മാ​റ്റി​യ സ​ഭ​യാ​ണി​തെ​ന്ന് എം.​ബി. രാ​ജേ​ഷ് പ​റ​ഞ്ഞു. പാ​ർ​ല​മെ​ന്റ് ചേ​രു​ന്ന​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ ദി​വ​സ​ങ്ങ​ൾ കേ​ര​ള നി​യ​മ​സ​ഭ ചേ​രു​ന്നു​ണ്ട്. വാ​ക്കൗ​ട്ടും പ്ര​തി​ഷേ​ധ​ങ്ങ​ളു​മൊ​ക്കെ ഉ​ണ്ടാ​കു​മെ​ങ്കി​ലും സ​ഭാ ന​ട​പ​ടി​ക​ൾ സ്തം​ഭി​ക്കാ​റി​ല്ലെ​ന്ന​ത് കേ​ര​ള​ത്തി​ന്റെ സ​വി​ശേ​ഷ​ത​യാ​ണ്. പാ​ർ​ല​മെ​ന്റി​ൽ പ​ല സെ​ഷ​നു​ക​ളും ഒ​ന്നാ​കെ ഒ​ലി​ച്ചു പോ​യി​ട്ടു​ണ്ടെ​ന്നും രാ​ജേ​ഷ് പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തി​ന്റെ 70ാം ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ 70 പേ​ര​ട​ങ്ങു​ന്ന തി​രു​വാ​തി​ര​യും ച​ട​ങ്ങി​ന്​ മു​ന്നോ​ടി​യാ​യി നി​യ​മ​സ​ഭ അ​ങ്ക​ണ​ത്തി​ൽ അ​ര​ങ്ങേ​റി.

ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ഷാ​നി​മോ​ൾ ഉ​സ്മാ​ൻ, മു​ൻ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ​മാ​രാ​യ ഭാ​ർ​ഗ​വി ത​ങ്ക​പ്പ​ൻ, ജോ​സ്​ ബേ​ബി, പാ​ലോ​ട്​ ര​വി, ചി​റ്റ​യം ഗോ​പ​കു​മാ​ർ, വി. ​ശ​ശി, മു​ൻ എം.​എ​ൽ.​എ ഒ. ​രാ​ജ​ഗോ​പാ​ൽ, സ​ണ്ണി​ക്കു​ട്ടി എ​ബ്രാ​ഹം എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​വി​ധ സ​ഭ​ക​ളി​ൽ എം.​എ​ൽ.​എ​മാ​രാ​യി​രു​ന്ന 174 പേ​രാ​ണ്​ സം​ഗ​മ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​ത്. 307 പേ​രാ​ണ്​ മു​ൻ സാ​മാ​ജി​ക​രാ​യി സം​സ്ഥാ​ന​ത്തു​ള്ള​ത്.

13 അ​ശു​ഭ​ക​രം ത​ന്നെ; കാ​ര​ണം പ​റ​ഞ്ഞ് എ​ൻ. ശ​ക്ത​ൻ

തി​രു​വ​ന​ന്ത​പു​രം: 13 എ​ന്ന അ​ക്കം അ​ശു​ഭ സൂ​ച​ക​മെ​ന്ന ചി​ല​രു​ടെ വി​ശ്വാ​സ​ത്തോ​ട് ത​നി​ക്ക് യോ​ജി​പ്പാ​ണെ​ന്നും സ്പീ​ക്ക​റാ​യി​രു​ന്ന കാ​ല​ത്തെ നി​യ​മ​സ​ഭ​യി​ലെ ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വ​ങ്ങ​ളാ​ണ് ഈ ​നി​ല​പാ​ടി​ന് പ്രേ​ര​ണ​യാ​യ​തെ​ന്നും മു​ൻ സ്പീ​ക്ക​ർ എ​ൻ. ശ​ക്ത​ൻ. 13ാം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ 13-ാം സ​മ്മേ​ള​നം ചേ​ർ​ന്ന മാ​ർ​ച്ച് 13നാ​യി​രു​ന്നു കെ.​എം. മാ​ണി ത​ന്റെ 13ാമ​ത്തെ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച​ത്. ഈ ​നാ​ല് പ​തി​മൂ​ന്നു​ക​ൾ ഒ​ന്നി​ച്ചു വ​ന്ന​പ്പോ​ഴാ​ണ് കേ​ര​ള നി​യ​മ​സ​ഭ​യു​ടെ ച​രി​ത്ര​ത്തി​ലെ ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വ​ങ്ങ​ളു​ണ്ടാ​യ​തെ​ന്നാ​ണ് താ​ൻ വി​ശ്വ​സി​ക്കു​ന്ന​ത്.

ഇ​ത്ത​ര​മൊ​രു സം​ഭ​വം ആ​വ​ർ​ത്തി​ക്ക​രു​തെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​വും ഭ​ര​ണ​പ​ക്ഷ​വും ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും ശ​ക്ത​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. കെ.​എം. മാ​ണി ബ​ജ​റ്റ്​ അ​വ​ത​രി​പ്പി​ച്ച​ത്​ ത​ട​സ്സ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്​ സ​ഭ​ക്കു​ള്ളി​ൽ വ​ലി​യ ഏ​റ്റു​മു​ട്ട​ലി​ന്​ വ​ഴി​വെ​ച്ച​താ​ണ്​ ശ​ക്​​ത​ൻ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.

‘അപ്പം ചുട്ടെടുക്കുന്നപോലെയാകരുത് നിയമനിർമാണം’

തിരുവനന്തപുരം: വേണ്ടത്ര ചർച്ചകളില്ലാതെ നിയമനിർമാണം നടക്കുന്ന രീതി ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും അങ്ങനെയൊരു സാഹചര്യമുണ്ടാകരുതെന്നും മുൻ സ്പീക്കർ വി.എം. സുധീരൻ. അപ്പം ചുട്ടെടുക്കുന്നത് പോലെയാകരുത് നിയമനിർമാണം. ജനങ്ങളുടെ അഭിലാഷങ്ങളും ആഗ്രഹങ്ങളും ആവശ്യങ്ങളും നിയമനിർമാണത്തിൽ പരിഗണിക്കം-അദ്ദേഹം പറഞ്ഞു. നിയമസഭയിൽ മുൻകാല സാമാജികരുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധീരൻ.

സബ്ജക്ട് കമ്മിറ്റി വന്നതോടെ വേണ്ടത്ര ചർച്ചകളില്ലാതെയാണ് ബില്ലുകൾ പാസാക്കുന്നത്. സെലക്ട് കമ്മിറ്റിയും ജനങ്ങളിൽനിന്ന് അഭിപ്രായം തേടലുമെല്ലാം കുറഞ്ഞുവരുന്നു. ഒന്നാം നിയമസഭയുടെ കാലത്ത് വിമോചന സമരം പോലെ ശക്തമായ പ്രക്ഷോഭങ്ങളുണ്ടായിട്ടും നിയമസഭ അതിന്‍റെ ദൗത്യം കൃത്യമായി നിറവേറ്റി. ഒന്നാം സഭയുടെ കാലത്ത് ഒരു ദിവസം പോലും സ്തംഭിച്ചിട്ടില്ല. നാല് തവണ മാത്രമാണ് അന്ന് വാക്കൗട്ട് നടന്നത്. ഇപ്പോൾ സഭാസമ്മേളനം ചേരുന്ന ദിവസങ്ങൾ കുറയുകയാണെന്നും സുധീരൻ കൂട്ടിച്ചേർത്തു.

വി.എം. സുധീരൻ ഉന്നയിച്ച ദൗർബല്യങ്ങൾ കൂടി പരിഹരിച്ച് മുന്നോട്ടു പോകണമെന്ന് എം.ബി. രാജേഷ് അഭിപ്രായപ്പെട്ടു. നിയമസഭയിൽ സംവാദങ്ങളാകാമെങ്കിലും അക്രമങ്ങളും ആക്രോശങ്ങളും അനാരോഗ്യകരമാണെന്നും വഹിക്കുന്ന സ്ഥാനത്തിന്റെ അന്തസ്സും ഔന്നിത്യവും നിലവാരവും കാത്തുസൂക്ഷിക്കാൻ ശ്രമിക്കുക തന്നെ വേണമെന്നും തേറമ്പിൽ രാമകൃഷ്ണൻ പറഞ്ഞു.

Tags:    
News Summary - Generational Gathering at the Platform of Memories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.