അന്തർ സംസ്ഥാന തൊഴിലാളികളെ നാട്ടിലേക്കയച്ചു

കാളികാവ്: കാളികാവിലും പരിസരത്തും ജോലി ചെയ്തുവന്ന 120ഓളം അന്തർ സംസ്ഥാന തൊഴിലാളികളെ വ്യാഴാഴ്ച സ്വന്തം നാട്ടിലേക്കയച്ചു. പശ്ചിമ ബംഗാളിൽ നിന്നുള്ളവരാണ് തൊഴിലാളികൾ.

കാളികാവിൽ നിന്ന്​ മൂന്ന് ബസ്സുകളിലായി നിലമ്പൂരിലേക്ക് പുറപ്പെട്ട ഇവർ തിരൂരിലേക്കും പാലക്കാട്ടേക്കും തിരിച്ച് അവിടങ്ങളിൽ നിന്ന് ട്രെയിനിൽ നാട്ടിലേക്ക് യാത്രയാവും.

നിർമാണ മേഖലയിലും മറ്റ് തൊഴിൽ മേഖലയിലുമായി നാട്ടിലെ നിറസാന്നിധ്യമായിരുന്ന തൊഴിലാളികൾക്ക് നിയമപാലകരും നാട്ടുകാരും ചേർന്ന് യാത്രയയപ്പ് നൽകി.
 

Tags:    
News Summary - migrant labours return to their own land -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.