കോഴിക്കോട്: മധ്യവയസ്കൻ ജയിലില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സൂപ്രണ്ട് ഉൾപ്പെടെ മൂന്ന് ഉേദ്യാഗസ്ഥർക്കെതിരെ നടപടി. സൂപ്രണ്ട് റിനിലിനെ വൈത്തിരി സബ്ജയിലിലേക്കും ഡെപ്യൂട്ടി പ്രിസൺ ഓഫിസർ കലേഷിനെ ചീമേനി ജയിലിലേക്കും സ്ഥലം മാറ്റി.
അസി. പ്രിസൺ ഓഫിസർ മനോജിനെ സസ്പെൻഡ് ചെയ്തു. വൈത്തിരി സബ് ജയിൽ സൂപ്രണ്ടായിരുന്ന അഖിൽ രാജാണ് കോഴിക്കോട് സബ് ജയിലിെൻറ പുതിയ സൂപ്രണ്ട്. മാങ്കാവ് കുറ്റിയില്‍ താഴം കരിമ്പൊയില്‍ എ.കെ. ബീരാൻ കോയ (61) കഴിഞ്ഞ ദിവസം കോഴിക്കോട് സബ് ജയിലില്‍ തൂങ്ങിമരിച്ച സംഭവത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി.
വിചാരണ തടവുകാരൻ ജയിലിൽ ആത്മഹത്യ ചെയ്തതോടെ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഉത്തര മേഖല ജയില്‍ ഡി.ഐ.ജി എം.കെ. വിനോദ് കുമാറിനോട് ജയിൽ ഡി.ജി.പി ഋഷിരാജ്സിങ് ആവശ്യപ്പെട്ടിരുന്നു. അന്വേഷണത്തിൽ സെല്ലുകളുടെ ചുമതല വഹിച്ച മനോജിനും കലേഷിനും നോട്ടക്കുറവുണ്ടായി എന്ന് കണ്ടെത്തുകയായിരുന്നു.
തുടർന്ന് ഡി.ഐ.ജിതന്നെയാണ് ഇരുവർക്കുമെതിരായ നടപടിയെടുത്തത്. മൊത്തം സുരക്ഷ ഉറപ്പാക്കുന്നതിൽ പാളിച്ചയുണ്ടായി എന്ന് കണ്ടെത്തിയതോടെ സൂപ്രണ്ടിനെതിരെ നടപടിയെടുക്കാൻ ഡി.ഐ.ജി റിപ്പോർട്ടിൽ ഡി.ജി.പിയോട് ശിപാർശ ചെയ്തു. തുടർന്ന് ഡി.ജി.പി ഋഷിരാജ് സിങ്ങാണ് സൂപ്രണ്ടിനെതിരായ നടപടി കൈക്കൊണ്ടത്.
ബീരാൻ കോയയെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് പൊലീസിന് വീഴ്ചയുണ്ടായോ എന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും പരിശോധിക്കുന്നുണ്ട്. സ്ത്രീ പരാതി നൽകിയയുടൻ മതിയായ അന്വേഷണം നടത്താതെ പന്തീരാങ്കാവ് പൊലീസ് ബീരാൻ കോയക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തുവെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്. ബീരാൻ കോയ തൂങ്ങിമരിച്ചതുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് കസബ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.