മധ്യവയസ്കൻ ദുരൂഹ സാഹചര്യത്തിൽ വഴിയരികിൽ മരിച്ച നിലയിൽ

അഞ്ചല്‍ : മധ്യവയസ്കൻ വഴിയരികിൽ മരിച്ച നിലയില്‍.  പനയഞ്ചേരി വിനീതവിലാസത്തിൽ വിജയന്‍പിള്ള ( മണിയൻ 65)യാണ് മരിച്ചത്. അഞ്ചൽ എ.ഇ.ഒ ഓഫീസിന് സമീപത്തു നിന്നും അഞ്ചൽ ചന്തയിലേക്കുള്ള ഇടവഴിയിലാണ് മൃതദേഹം കിടന്നിരുന്നത്. വ്യാഴാഴ്ച രാവിലെ ഇതുവഴി സഞ്ചരിച്ചവരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് അഞ്ചല്‍ പൊലീസില്‍ വിവരമറിയിച്ചു.

പൊലീസ് സ്ഥലത്തെത്തി തുടർ നടപടിയെടുത്തു.  മൃതദേഹത്തിൽ മുറിവുകൾ കാണപ്പെട്ടതിനാൽ കൊലപാതകമാകാം എന്ന നിഗമനത്തിലാണ് പൊലീസ്. ഫോറന്‍സിക് സംഘം എത്തി തെളിവുകൾ ശേഖരിച്ചു. പോസ്റ്റ് മോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു.

അന്വേഷണത്തിൻ്റെ ഭാഗമായി അഞ്ചലിൽ ആക്രി പെറുക്കി നടക്കുന്ന ഒരു തമിഴ്നാട് സ്വദേശിയേയും കടത്തിണ്ണകളിൽ കിടന്നുറങ്ങുന്ന മറ്റ് ചിലരേയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചെങ്കിൽ മാത്രമേ മരണകാരണം സ്ഥിരീകരിക്കാൻ കഴിയൂവെന്ന് പൊലീസ് പറഞ്ഞു. ശോഭനയാണ് ഭാര്യ. മക്കൾ: .വിനോദ് ,വിനീഷ്, വിനീത. 

Tags:    
News Summary - Middle-aged man found dead on roadside under mysterious circumstances

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.