മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളിക്കെതിരെ ഹൈകോടതി വിമർശനം

കൊച്ചി: മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ എസ്​.എൻ.ഡി.പി യോഗം അധ്യക്ഷൻ വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ പരാമർശവുമായി ഹൈകോടതി. ​െവള്ളാപ്പള്ളിക്കെതിരായ അന്വേഷണത്തി​​െൻറ തുടക്കത്തിൽ തന്നെ കേസ് റദ്ദാക്കുന്നത് എങ്ങനെയെന്ന്​ കോടതി ആരാഞ്ഞു. 
അന്വേഷണസംഘം ആവശ്യപ്പെട്ട  രേഖകൾ വെള്ളാപ്പള്ളി നൽകുന്നില്ലെങ്കിൽ എന്തുകൊണ്ട് വിജിലൻസിന്​ റെയ്ഡ് നടത്തി കണ്ടെടുത്തുകൂടായെന്നും ഹൈകോടതി വാക്കാൽ പരാമർശിച്ചു.

മൈകോ ഫിനാൻസ്​ തട്ടിപ്പിൽ പ്രതികൾക്കെതിരെ തെളിവുണ്ട്. മാനദണ്ഡങ്ങൾ മറികടന്നാണ് എസ്​.എൻ.ഡി.പിയെ മൈക്രോ ഫിനാൻസിൽ ഉൾപ്പെടുത്തിയതെന്നും വിജിലൻസ് ഹൈകോടതിയിൽ ചൂണ്ടിക്കാട്ടി. സാമ്പത്തിക തട്ടിപ്പിൽ വെള്ളാപ്പള്ളിക്കെതിരായ കേസ് റദ്ദാക്കരുതെന്ന്​ സർക്കാരും ഹൈകോടതിയിൽ അറിയിച്ചു.

കെ.എസ്​.എഫ്​.ഡി.സിയിൽ നിന്നും മാനദണ്ഡങ്ങൾ മറികടന്നു മൈക്രോ ഫിനാൻസനായി ലോൺ തരപ്പെടുത്തിയെന്ന  പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ടാണ് വെള്ളാപ്പള്ളി ഉൾപ്പടെയുള്ള നാലു പ്രതികൾ ഹൈകോടതിയെ സമീപിച്ചത്. ഭരണപരിഷ്​കാര ചെയർമാൻ വി.എസ്​ അച്യുതാനന്ദനാണ്​ പരാതി നൽകിയത്​. കേസ് നാളെ വീണ്ടും പരിഗണിക്കും.

Tags:    
News Summary - Micro Fiance Scam- Highcourt Slams Vellapallilli Nadesan- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.