കാഞ്ഞങ്ങാട്: ഏകാധിപത്യപരമായ ഭരണരീതി മാറ്റിയില്ലെങ്കില്‍ അത് ഇടത് സര്‍ക്കാറിെൻറ തകര്‍ച്ചക്ക് കാരണമാവുമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍അസീസ്. സോളിഡാരിറ്റി സംസ്ഥാന പ്രതിനിധിസമ്മേളനം കാഞ്ഞങ്ങാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ മുഖ്യമന്ത്രിക്കും അവര്‍ക്കൊപ്പമുള്ളവര്‍ക്കും കഴിയണം. സര്‍ക്കാറിനെ പിന്തുണക്കുന്ന ജിഷ്ണുവിെൻറ കുടുംബത്തിനുപോലും തൃപ്തികരമായ രീതിയിലുള്ള നടപടിയെടുക്കാന്‍ സര്‍ക്കാറിന് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജിഷ്ണു കേസുമായും അവരുടെ കുടുംബം നടത്തിയ സമരവുമായും ബന്ധപ്പെട്ടുണ്ടായ സംഭവങ്ങള്‍ അതാണ് തെളിയിക്കുന്നത്.
ഏറ്റവും കൂടുതല്‍ വിമര്‍ശനവിധേയമാകുന്നത് സര്‍ക്കാറിെൻറ പൊലീസ് നയമാണ്. ഫാഷിസ്റ്റ് വിരുദ്ധ നിലപാടിെൻറ പേരില്‍ ന്യൂനപക്ഷ വോട്ട് നേടി അധികാരത്തിലേറിയ ഇടത് സര്‍ക്കാര്‍ ആർ.എസ്.എസ് അക്രമങ്ങള്‍ക്കെതിരെ എടുക്കുന്ന നടപടി നിരാശാജനകമാണ്. ഉത്തരേന്ത്യന്‍ ശൈലിയിലുള്ള വര്‍ഗീയ ധ്രുവീകരണ പ്രവര്‍ത്തനങ്ങള്‍ സംഘ്പരിവാര്‍ കേരളത്തില്‍ ആവര്ത്തിക്കുന്നുവെന്നതിെൻറ തെളിവാണ് കൊടിഞ്ഞി ഫൈസല്‍ വധവും കാസര്‍കോട് റിയാസ് മൗലവി വധവും. എന്നാൽ, ഇതുമായി ബന്ധപ്പെട്ട അന്വേഷണം തികഞ്ഞ അരാജകത്വത്തിലാണ്. സാമൂഹിക, ആത്മീയ, കല, സാഹിത്യ, വൈജ്ഞാനിക മേഖലകളില്‍ സജീവസാന്നിധ്യമാവാന്‍ കഴിയുന്ന പ്രവര്‍ത്തനപദ്ധതിക്ക് സോളിഡാരിറ്റി രൂപം നൽകണം. അടുത്ത പ്രവര്‍ത്തനകാലം മുതല്‍ ഈ മാറ്റങ്ങള്‍ പ്രാവര്‍ത്തികമാകുമെന്നും അമീര്‍ പറഞ്ഞു.
പൊതുസമൂഹത്തിലും മുസ്‌ലിം സമുദായത്തിലും സര്‍ഗാത്മകമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സോളിഡാരിറ്റിക്ക് കഴിഞ്ഞ വര്‍ഷങ്ങളിലൂടെ സാധിച്ചതായി സമ്മേളനത്തില്‍ അധ്യക്ഷതവഹിച്ച സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് ടി. ശാക്കിര്‍ പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി ഖുര്‍ആന്‍ ക്ലാസെടുത്തു. സോളിഡാരിറ്റി സെക്രട്ടറി കെ. സാദിഖ് സ്വാഗതവും എസ്.എം. സൈനുദ്ദീന്‍ നന്ദിയും പറഞ്ഞു. രണ്ട് ദിവസങ്ങളായി കാഞ്ഞങ്ങാട്ട് നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ വിവിധ സെഷനുകളില്‍ വിദഗ്ധര്‍ പ്രഭാഷണങ്ങള്‍ നടത്തും. പ്രതിനിധി സമ്മേളനത്തിെൻറ സമാപനമായി ഇന്ന് വൈകീട്ട് കാഞ്ഞങ്ങാട് നഗരത്തില്‍ യുവജന പ്രകടനവും പൊതുസമ്മേളനവും നടക്കും. ഡല്‍ഹി യൂനിവേഴ്‌സിറ്റിയില്‍നിന്നുള്ള പ്രഫ. അപൂര്‍വാനന്ദ് പൊതുസമ്മേളനത്തില്‍ മുഖ്യാതിഥിയായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.