മാര്‍ക്ക്ദാന വിവാദം; മന്ത്രിക്കോ സർക്കാറിനോ പങ്കില്ല- എം.ജി വൈസ് ചാൻസലർ

കോട്ടയം: മാര്‍ക്ക്ദാന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെ പിന്തുണച്ച് എം.ജി സർവകലാശാല വൈസ് ചാൻസലർ സാബു തോമസ്. മാർക്ക് ദാനത്തിൽ സർക്കാർ ഇടപെടൽ ഉണ്ടായിട്ടില്ല. സിൻഡിക്കേറ്റ് ആണ് ഈ തീരുമാനം കൈകൊണ്ടത്. മന്ത്രിക്ക് ഇതിൽ ഉത്ത രവാദിത്തമില്ല.

അദാലത്തിൽ മാർക്ക് നൽകിയിട്ടില്ല, ശുപാർശ ചെയ്യുകയാണ് ചെയ്തത്. സാമൂഹ്യ നീതിക്ക് വേണ്ടിയാണ് തീരുമാനം എടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. മാർക്ക് ദാനവുമായി ബന്ധപ്പെട്ട തീരുമാനം താനല്ല എടുത്തതതെന്നും അത് സിൻഡിക്കേറ്റിൻറേത് ആണെന്നും മന്ത്രി കെ.ടി ജലിൽ നേരത്തേ വ്യക്തമാക്കിയിരുന്നു. ജലീലിൻറെ പ്രസ്താവനയെ പൂർണ്ണമായും പിന്തുണക്കുന്ന

ജലീലിൻെറ രാജി ആവശ്യപ്പെട്ട് കെ.എസ്.യു മാര്‍ച്ച്
എം.ജി യൂണിവേഴ്സിറ്റിയിലെ മാര്‍ക്ക്ദാന വിവാദത്തില്‍ മന്ത്രി കെ.ടി ജലീല്‍ രാജിവെക്കണമെന്നാവശ്യെപ്പട്ട് കെ.എസ്‍.യു പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. കെ.എസ്‍.യു പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കെ.എസ്‍.യു പ്രസിഡന്‍റ് അഭിജിത്ത് അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Tags:    
News Summary - MG v.c explianed Extra marks issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.