മെട്രോ വാർത്ത ചീഫ് എഡിറ്റർ ആർ. ഗോപികൃഷ്ണൻ അന്തരിച്ചു

കോട്ടയം: മുതിർന്ന മാധ്യമപ്രവർത്തകനും മെട്രോ വാർത്ത ചീഫ് എഡിറ്ററുമായ കോടിമത ഒതേമംഗലത്ത് ആർ. ഗോപീകൃഷ്ണൻ (67) അന്തരിച്ചു. മൂവാറ്റുപുഴ വെള്ളൂർ ഭവനിൽ വി.പി. രാഘവൻ നായരുടെയും പങ്കജാക്ഷിയമ്മയുടെയും മകനാണ്. ഭാര്യ: ലീല ഗോപീകൃഷ്ണൻ. മക്കൾ: വിനയ് ഗോപീകൃഷ്ണൻ (ബിസിനസ്, ബംഗളൂരു), ഡോ. സ്നേഹ ഗോപീകൃഷ്ണ (അസി. പ്രഫ. വിമല കോളജ്, തൃശൂർ). മരുമകൻ: എം.എസ്. സൂരജ് (എച്ച്.ഡി.എഫ്.സി ബാങ്ക്, തൃശൂർ). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക ബഹുമതികളോടെ കോട്ടയം മുട്ടമ്പലം നഗരസഭ വൈദ്യുതി ശ്മശാനത്തിൽ.

സംസ്ഥാന സർക്കാറിന്റെ മികച്ച മാധ്യമപ്രവർത്തകനുള്ള പുരസ്കാരം രണ്ടുതവണ ലഭിച്ചു (1985, 88). 1989ലെ എം. ശിവറാം അവാർഡ്, വി. കരുണാകരൻ നമ്പ്യാർ പുരസ്കാരം, കെ.സി. സെബാസ്റ്റ്യൻ പുരസ്കാരം, സി.എച്ച്. മുഹമ്മദ് കോയ പുരസ്കാരം തുടങ്ങി നിരവധി അവാർഡ്​ ലഭിച്ചിട്ടുണ്ട്. ഡാൻ ബ്രൗണിന്റെ പ്രശസ്തമായ ഡാവിഞ്ചി കോഡ് പുസ്തകത്തിന്റെ മലയാള പരിഭാഷ നിർവഹിച്ചിട്ടുണ്ട്. ദീപികയിൽ പത്രപ്രവർത്തനം ആരംഭിച്ച ഗോപീകൃഷ്ണൻ മംഗളം, കേരളകൗമുദി എന്നിവിടങ്ങളിലും സേവനം അനുഷ്ഠിച്ചു.

നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി വി.എൻ. വാസവൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, എം.പിമാരായ ജോസ് കെ. മാണി, തോമസ് ചാഴികാടൻ തുടങ്ങിയവർ അനുശോചിച്ചു.

Tags:    
News Summary - Metro news chief editor R. Gopi Krishnan passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.