മഴയോട് മഴ; പക്ഷെ കേരളത്തിൽ ശരാശരിയേക്കാൾ മഴ കുറവായിരുന്നുവെന്ന് കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണിൽ ശരാശരിയേക്കാൾ മഴ കുറവാണ് ലഭിച്ചതെന്ന് കാലാവസ്ഥ വകുപ്പിന്‍റെ കണക്ക്. ജൂണിൽ ലഭിച്ച മഴയിൽ ജൂണിൽ നാല് ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂണിൽ ശരാശരി 648.2 മി.മീ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ ലഭിച്ചത് 620.4 മി.മീ മഴയാണ്.

2018 ന് ശേഷം ജൂണിൽ ലഭിക്കുന്ന ഏറ്റവും മികച്ച മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. എന്നാൽ 2013 ൽ ലഭിച്ചത് 1042 മി.മീ മഴയാണ്. അതിനു മുൻപ് കൂടുതൽ ലഭിച്ചത് 1991ലായിരുന്നു. 1061 മി.മീ മഴയാണ് ലഭിച്ചത്. സാധാരണ ജൂണിൽ ലഭിക്കേണ്ട മഴ 648 മില്ലിമീറ്ററും ജൂലൈ 652 മില്ലിമീറ്ററുമാണ്.

കലിതുള്ളി കാലവർഷം പെയ്തിട്ടും കണക്കുകൾ എന്തുകൊണ്ട് ഇങ്ങനെ എന്നാണ് ഉയർന്നിരിക്കുന്ന സംശയം. എന്നാൽ കാലവർഷം ആരംഭിച്ച മേയ്‌ 24 മുതൽ ഇതുവരെയുള്ള കണക്ക് പ്രകാരം 70 ശതമാനം അധിക മഴ ലഭിച്ചുവെന്നാണ് ജലസേചന വകുപ്പിന്റെ കണക്ക്. ഈ കണക്കാണ് യാഥാർഥ്യവുമായി കൂടുതൽ അടുത്തുനിൽക്കുന്നത്.

മേയ്‌ 24 പ്രകാരമുള്ള കണക്ക് പ്രകാരം എല്ലാ ജില്ലകളിലും ഇത്തവണ സാധാരണയെക്കാൾ കൂടുതൽ മഴയാണ് ലഭിച്ചതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ജൂൺ ഒന്നു മുതലുള്ള കണക്ക് പ്രകാരം പത്തനംതിട്ട 14 ശതമാനവും കണ്ണൂരിൽ 13 ശതമാനവും പാലക്കാട്‌ 12 ശതമാനവും തൃശൂിൽ ഒൻപത് ശതമാനവും ആലപ്പുഴയിൽ ആറ് ശതമാനവും മഴ കൂടുതൽ ലഭിച്ചതായാണ് ജലസേചന വകുപ്പിന്‍റെ കണക്ക്.

രണ്ട് കണക്കിലും ഏറ്റവും കൂടുതൽ മഴ ലഭിച്ചത് വടക്കൻ ജില്ലകളായ കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലാണ്. ഏറ്റവും കുറവ് മഴ ലഭിച്ചത് തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ്. 

Tags:    
News Summary - Meteorological Department says rainfall in Kerala was less than average

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.