Posted On
date_range Updated On
date_range കുസാറ്റിലെ ആർത്തവ അവധി സ്വാഗതാർഹമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്
തിരുവനന്തപുരം: കുസാറ്റിലെ വിദ്യാർഥിനികൾക്കായുള്ള ആർത്തവ അവധി സാമൂഹിക നീതി നടപ്പാക്കുന്നതിലേക്കുള്ള ചരിത്രനീക്കമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാൻ.
മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും ഇത് മാതൃകാപരമായി നടപ്പിലാക്കപ്പെടണം. നടപ്പിലാക്കുന്നതിലെ അശാസ്ത്രീയതയും അമിതാവേശവും മൂലം അവധി നിഷേധിക്കപ്പെടുന്നതോ വ്യക്തികളുടെ സ്വകാര്യത ഹനിക്കപ്പെടുകയോ ചെയ്യുന്ന സാഹചര്യമുണ്ടാവരുത്.
വിദ്യാർഥിനികളുടെ സ്വകാര്യത ഉറപ്പ് വരുത്തിക്കൊണ്ടാവണം പദ്ധതി നടപ്പിലാക്കേണ്ടതെന്നും അവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.