മദ്യനയ രൂപീകരണ ചർച്ച ഈ മാസം 23 മുതൽ; പൊതുജനങ്ങൾക്കും അഭിപ്രായം അറിയിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ മദ്യനയ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ ഈ മാസം 23 മുതൽ 28 വരെ തിരുവനന്തപുരത്ത് വെച്ച് നടക്കും. സഹകരണ- എക്സൈസ് വകുപ്പ് മന്ത്രി എം. ലിജുവിന്റെ അധ്യക്ഷതയിലാണ് ചർച്ചകൾ നടക്കുന്നത്. പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ടായിരിക്കും പുതിയ മദ്യനയത്തിന് അന്തിമരൂപം നൽകുക.

നയരൂപീകരണത്തിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്ന പൊതുജനങ്ങൾക്കും സംഘടനകൾക്കും തങ്ങളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും നേരിട്ട് അറിയിക്കാവുന്നതാണ്.

min.co.ex@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലാണ് അഭിപ്രായങ്ങൾ അറിയിക്കേണ്ടത്.

Tags:    
News Summary - Kerala Liquor Policy Talks Begin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.