ന്യൂഡൽഹി: മംഗലാപുരം-ഷൊർണൂർ പാതയിൽ വൈദ്യുതീകരണം പൂർത്തിയായ സാഹചര്യത്തിൽ മംഗലാപുരം-കോയമ്പത്തൂർ കൊച്ചി-മംഗലാപുരം റൂട്ടിൽ മെമു സർവിസ് ആരംഭിക്കണമെന്ന് എം.കെ. രാഘവൻ ലോക്സഭയിൽ ആവശ്യപ്പെട്ടു. െറയിൽവെയുടെ ധനാഭ്യർഥന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോയമ്പത്തൂരിൽനിന്ന് പാലക്കാടുവരെ സർവിസ് നടത്തുന്ന മെമു മംഗലാപുരം വരെ നീട്ടിയാൽ മൂന്നു സംസ്ഥാനങ്ങൾക്ക് പ്രയോജനം ലഭിക്കും. അങ്കമാലിവരെ സർവിസ് നടത്തുന്ന മെമു മംഗലാപുരം വരെ നീട്ടിയാൽ വിദ്യാർഥികൾക്കും സഞ്ചാരികൾക്കും രോഗികൾക്കും പ്രയോജനകരമാകുമെന്നും എം.കെ. രാഘവൻ ചൂണ്ടിക്കാട്ടി.
ട്രെയിനുകളിലെ സ്ത്രീപീഡനം തടയാൻ വനിതകളടങ്ങിയ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കണം. പാളം അറ്റകുറ്റപ്പണിക്ക് ജീവനക്കാരില്ലെന്ന പരാതിയുണ്ട്. ട്രെയിനുകളിലെ ഭക്ഷണം വൃത്തിയായി പാകം ചെയ്യുന്നതാണെന്ന് ഉറപ്പുവരുത്തണം. സ്റ്റേഷനുകളിലെ ചില്ലറ വിൽപനക്കാരുടെ സേവനം കൂടുതലായി ഉപയോഗിക്കാനുള്ള നടപടികളുമുണ്ടാകണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.