കാസർകോട്: കൊറഗ സമൂഹത്തിൽ ചരിത്രത്തിലാദ്യമായി എം.ഫില്‍ കരസ്ഥമാക്കിയ മീനാക്ഷി ഇ നി ഈ ഗോത്രവിഭാഗത്തിെൻറ ശാക്തീകരണ പ്രവര്‍ത്തനങ്ങളിൽ പങ്കാളിയാവും. കുടുംബശ്രീ ജി ല്ല മിഷെൻറ കീഴില്‍ നടപ്പാക്കുന്ന കൊറഗ സ്പെഷല്‍ പ്രോജക്ടില്‍ അനിമേറ്ററായി മീനാ ക്ഷി നിയമിതയായി. കുടുംബശ്രീ ജില്ല മിഷന് ഓഫിസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജില്ല മിഷ ന് കോഓഡിനേറ്റര്‍ ടി.ടി. സുരേന്ദ്രനില്‍ നിന്ന് നിയമന ഉത്തരവ് സ്വീകരിച്ചു. കൊറഗ സമൂഹം കൂടുതലായി കാണുന്ന മീഞ്ച പഞ്ചായത്തിലാണ് ഇവർ പ്രവര്‍ത്തിക്കുക.
കൊറഗ വിഭാഗത്തിെൻറ സമഗ്രവികസനത്തിനായി കുടുംബശ്രീയുടെ കീഴില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഏകോപനം ഇനി ഈ കൈകളില്‍ ഭദ്രമായിരിക്കും. കണ്ണൂര്‍ യൂനിവേഴ്സിറ്റിയുടെ കീഴിലാണ് മീനാക്ഷി എം.ഫില്‍ പഠനം പൂര്‍ത്തിയാക്കിയത്. കൊറഗ സമൂഹത്തിെൻറ സമഗ്ര വികസനത്തിന് വിദ്യാഭ്യാസം അത്യാവശ്യമാണെന്നാണ് മീനാക്ഷി പറയുന്നത്.
പഴയകാലത്തില്‍ നിന്നും മാറി കൊറഗ സമൂഹത്തിലെ യുവതലമുറ വിദ്യാഭ്യാസം നേടുന്നതിന് മുന്നോട്ടുവരുന്നുണ്ട്. വിദ്യാഭ്യാസം നേടിയിട്ടും പെട്ടെന്ന് തൊഴില്‍ ലഭിക്കാത്തത് ചിലരിലെങ്കിലും നിരാശയുണ്ടാക്കുന്നുവെന്നും ഇത് പരിഹരിക്കുന്നതിനായി കൂടുതല്‍ തൊഴില്‍ സംരംഭങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. കൊറഗ വിഭാഗത്തിെൻറ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുമ്പോഴും പഠനം ഇനിയും തുടരാന്‍ തന്നെയാണ് മീനാക്ഷിയുടെ തീരുമാനം. നിലവില്‍ കാസര്‍കോട് ജില്ല കൊറഗ അഭിവൃദ്ധ സംഘം പ്രസിഡൻറ് കൂടിയാണ് ഇവർ.
തൊഴില്‍ രഹിതയായ മീനാക്ഷിയുടെ ജീവിതം ‘മാധ്യമം’ പത്രത്തിലും ചാനലുകളിലും വാർത്തയായിരുന്നു. ജില്ല മിഷന് ഓഫിസില്‍ നടന്ന ചടങ്ങില്‍ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം. മധുസൂദനന്, അസി. ജില്ല മിഷന് കോഓഡിനേറ്റര്‍മാരായ പ്രകാശന് പാലായി, ഡി. ഹരിദാസ്, പി. ജോസഫ്, കൊറഗ സ്പെഷല്‍ പ്രോജക്ട് കോഓഡിനേറ്റര്‍ ബി. ജയകൃഷ്ണന് എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.