മെഡിസെപ്: അടിയന്തര ഘട്ടത്തിൽ എംപാനൽ ചെയ്യാത്ത ആശുപത്രികളിലും ചികിത്സ

തിരുവനന്തപുരം: അടിയന്തരഘട്ടത്തിൽ എംപാനൽ അല്ലാത്ത ആശുപത്രികളിലും മെഡിസെപിൽ ചികിത്സ ലഭ്യമാക്കുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. മുംബൈ, ഡൽഹി, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിലെ ആശുപത്രികളും ഇതിൽ ഉൾപ്പെടുന്നു. 11.34 ലക്ഷം ജീവനക്കാരും പെൻഷൻകാരുമാണ് നേരിട്ട് അംഗങ്ങൾ. 34 ലക്ഷത്തോളം പേർക്ക് ഗുണം കിട്ടുമെന്നും മന്ത്രി പറഞ്ഞു.

മൂന്ന് ലക്ഷം രൂപയുടെ ആനുകൂല്യമാണ് വർഷം നൽകുക. അത് ഉപയോഗിക്കാനായില്ലെങ്കിൽ ഒന്നരലക്ഷം തുടർവർഷം നൽകും. ഈ പദ്ധതിക്ക് തുല്യമായി ആനുകൂല്യമുള്ള മെഡിക്കൽ ഇൻഷുറൻസിൽ ചേരാൻ 26,000 രൂപ വരെയാകും. വൃദ്ധജനങ്ങൾക്ക് കാഷ്ലെസ് ട്രീറ്റ്മെന്‍റ് കിട്ടുന്നത് സഹായമാകും. കൂടുതൽ സൗകര്യം ഏർപ്പെടുത്താനും ശ്രമം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - Medisep health insurance programme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.