കൊച്ചി: മെഡിക്കൽ ഓക്സിജെൻറ വില നിയന്ത്രണവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാറിെൻറ മാർഗനിർദേശങ്ങൾ നടപ്പാക്കാൻ എത്രയും വേഗം സംവിധാനം കൊണ്ടുവരുകയും ഫലപ്രദമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണമെന്ന് ഹൈകോടതി. വിലനിർണയത്തിന് ഉതകുംവിധം ഓക്സിജെൻറ ട്രാൻസ്പോർട്ടേഷൻ നിരക്ക് ഉടൻ നിശ്ചയിക്കാനും ജസ്റ്റിസ് പി.ബി. സുരേഷ്കുമാർ ഇടക്കാല ഉത്തരവിൽ നിർദേശിച്ചു.
സ്വകാര്യ ആശുപത്രികൾക്ക് വിതരണം ചെയ്യുന്ന മെഡിക്കൽ ഒാക്സിജെൻറ വില വർധിപ്പിക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷനടക്കം നൽകിയ ഹരജിയിലാണ് ഈ ഉത്തരവ്. കോവിഡ് പശ്ചാത്തലം കണക്കിലെടുത്ത് ദ്രവരൂപത്തിെല മെഡിക്കൽ ഓക്സിജന് ക്യുബിക് മീറ്ററിന് 15.22 രൂപയും സിലിണ്ടറിലെ മെഡിസിനൽ ഗ്യാസിന് 25.71 രൂപയും നിശ്ചയിച്ച് കേന്ദ്രസർക്കാർ 2020 സെപ്റ്റംബർ 25ന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്ത് ഇത് നടപ്പാക്കുന്നില്ലെന്നായിരുന്നു ഹരജിയിലെ ആരോപണം.
കേന്ദ്ര മാർഗനിർദേശം ഫലപ്രദമായി നടപ്പാക്കാനുള്ള നിയന്ത്രണസംവിധാനം സംസ്ഥാനത്ത് നിലവിലില്ലെന്ന് സർക്കാർ അഭിഭാഷകനും പറഞ്ഞു. ട്രാൻസ്പോർട്ടേഷൻ നിരക്ക് നിശ്ചയിക്കാതെ കേന്ദ്ര ഉത്തരവ് ഫലപ്രദമായി നടപ്പാക്കാനാവില്ല.
നിരക്ക് നിശ്ചയിക്കാൻ പ്രത്യേക സമിതി രൂപവത്കരിച്ചിട്ടുെണ്ടന്നും അറിയിച്ചു. ഇടക്കാല ഉത്തരവിലെ നിർദേശങ്ങൾ നടപ്പാക്കാൻ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് സർക്കാർ റിപ്പോർട്ട് നൽകാനും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.