മെഡിക്കൽ കോഴ: റിപ്പോർട്ട് ചോർന്നത് എ.കെ നസീറിന്‍റെ മെയിലിൽ നിന്ന് 

തിരുവനന്തപുരം: ബി.ജെ.പി നേതാക്കൾ കോടികൾ കോഴ വാങ്ങിയെന്ന അന്വേഷണ റിപ്പോർട്ട് ചോർന്ന സംഭവത്തിൽ വഴിത്തിരിവ്. അന്വേഷണ കമീഷനും സംസ്ഥാന സെക്രട്ടറിയുമായ എ.കെ നസീറിന്‍റെ ഇമെയിൽ ഐ.ഡിയിൽ നിന്നാണ് കോഴയിടപാട് സംബന്ധിച്ച റിപ്പോർട്ട് ചോർന്നതെന്ന് കണ്ടെത്തി. അച്ചടക്ക നടപടിയുടെ ഭാഗമായി നസീറിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യുമെന്നാണ് റിപ്പോർട്ട്. 

റിപ്പോർട്ട് ചോർത്തിയതിന് പിന്നിൽ കൂടുതൽ പേരുണ്ടെന്ന് കരുതുന്നില്ലെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജ പറഞ്ഞു. കുറ്റക്കാർക്കെതിരെ തുടർനടപടികൾ ആലോചിച്ച് തീരുമാനിക്കും. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ നടപടിയുണ്ടാവില്ല. അഴിമതിക്കാരെ പാർട്ടിയിൽ വെച്ചുപൊറുപ്പിക്കില്ലെന്നും എച്ച്. രാജ മാധ്യമങ്ങളോട് പറഞ്ഞു. 

Tags:    
News Summary - medical college scam: enquiry report leaked by the bjp leader ak nazeer email id -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.